കുവൈത്ത് മന്ത്രിമാരുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ചർച്ച നടത്തി

കുവൈത്തിലെ ഇന്ത്യന്‍ പ്രവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി വി. മുരളീധരൻ അറിയിച്ചു.

Update: 2023-08-25 18:53 GMT
Editor : anjala | By : Web Desk
Advertising

കുവൈത്ത് സിറ്റി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് കുവൈത്തിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഊഷ്മളമായി തുടരുന്നതിൽ പ്രവാസി സമൂഹം വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സമൂഹത്തിന്‍റെ വിവിധ വിഷങ്ങള്‍ ബന്ധപ്പെട്ടവരുടെ മുന്നില്‍ അവതരിപ്പിക്കും.

ഇന്ത്യന്‍ എംബസ്സിയുടെ നേതൃത്വത്തില്‍ മില്ലേനിയം ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കമ്മ്യൂണിറ്റി പ്രതിനിധികളും, അംബാസിഡര്‍ ആദര്‍ശ് സ്വൈകയും, മുതിര്‍ന്ന എംബസ്സി ഉദ്യോഗസ്ഥരും, ബിസിനസ് സാമുഹ്യ രംഗത്തെ പ്രമുഖരും പങ്കെടുത്തു.കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹുമായും, വിദേശകാര്യ സഹമന്ത്രി ഷെയ്ഖ് ജറാഹ് ജാബർ അൽ അഹമ്മദ് അൽ സബാഹുമായും കേന്ദ്രമന്ത്രി ചർച്ചകള്‍ നടത്തി.

Full View

സാമ്പത്തിക സഹകരണവും നിക്ഷേപരംഗത്തും ഉള്‍പ്പെടെ ഇന്ത്യയും കുവൈത്തും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധം കൂടിക്കാഴ്ചയിൽ ശൈഖ് തലാൽ എടുത്തു പറഞ്ഞു. ചന്ദ്രയാൻ ദൗത്യ വിജയാഘോഷവും കൂടിക്കാഴ്ചയുടെ ഭാഗമായി നടന്നു. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടെ ഉപയോഗപ്രദമായ ചർച്ചകൾ കൂടികാഴ്ചയിൽ നടന്നതായി വി. മുരളീധരന്‍ വ്യക്തമാക്കി.ഇന്ത്യൻ സ്ഥാനപതി ഡോ ആദർശ് സ്വൈകയും മന്ത്രിയെ അനുഗമിച്ചിരുന്നു.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News