വിസ തട്ടിപ്പ്: കുവൈത്തിൽ ആറ് പ്രവാസികൾ പിടിയിൽ

സിറിയൻ, ഈജിപ്ഷ്യൻ സ്വദേശികളാണ് പിടിയിലായത്‌

Update: 2024-08-08 13:14 GMT
Editor : Thameem CP | By : Web Desk
Advertising

കുവൈത്ത് സിറ്റി: കുവൈത്തിൽ വിസ തട്ടിപ്പിൽ ഏർപ്പെട്ട സംഘത്തെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. സിറിയൻ, ഈജിപ്ഷ്യൻ സ്വദേശികളായ ആറു പേരാണ് പിടിയിലായത്. വിസ കച്ചവടക്കാരെ കർശനമായി നേരിടാൻ ഉപപ്രധാനമന്ത്രിയും പ്രതിരോധ- ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് കർശന നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസഥാനത്തിൽ വിസ കച്ചവടം നിയന്ത്രിക്കുന്നതിനും ഇല്ലാതാക്കുന്നതിനുമായുള്ള സുരക്ഷാ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

വ്യാജരേഖ ചമച്ചും രേഖകളിൽ കൃത്രിമം കാണിച്ചും സാങ്കൽപ്പിക കമ്പനികൾ സ്ഥാപിച്ച് റസിഡൻസി കച്ചവടത്തിൽ ഏർപ്പെട്ടിരുന്നവരാണ് പിടിയിലായ സംഘം. പണം കൈപറ്റി നിരവധി തൊഴിലാളികളെ സംഘം രാജ്യത്തേക്ക് കൊണ്ടുവന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 350 മുതൽ 1000 ദീനാർ വരെയുള്ള തുകകൾ വിസക്ക് ഈടാക്കിയിരുന്നു.സംഘത്തെ റസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്മെന്റ് നിരീക്ഷിച്ചുവരികയായിരുന്നു. വിഷയത്തിൽ ഉൾപ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്തു. നിയമ നടപടികൾ സ്വീകരിക്കുന്നതിനായി പ്രതികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. വിസ കച്ചവടം നിയമ ലംഘനം എന്നിവ കർശനമായി നേരിടുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News