കുവൈത്തിലെ വ്യാജ കമ്പനികൾ വഴി വിസകൾ വിറ്റു; പ്രതികൾ പിടിയിൽ
വിസ കൈമാറ്റത്തിന് 500 ദീനാറും ഒരു വിദേശ തൊഴിലാളിയെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് 2,000 ദീനാറും വരെ തട്ടിപ്പ് സംഘം ഈടാക്കിയിരുന്നു
Update: 2024-08-04 11:59 GMT
കുവൈത്ത് സിറ്റി: കുവൈത്തിലെ വ്യാജ കമ്പനികൾ വഴി വിസകൾ വിറ്റ സംഭവത്തിൽ പ്രതികൾ പിടിയിൽ. വൻ തുക ഈടാക്കി പ്രതികൾ നൂറുകണക്കിന് തൊഴിലാളികളെയാണ് കുവൈത്തിൽ എത്തിച്ചെതന്ന് ആഭ്യന്തര മന്ത്രാലയം ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി വ്യക്തമാക്കി.
വിസ കൈമാറ്റത്തിന് 500 ദീനാറും ഒരു വിദേശ തൊഴിലാളിയെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് 2,000 ദീനാറും വരെ തട്ടിപ്പ് സംഘം ഈടാക്കിയിരുന്നു. കേസിൽ ഉൾപ്പെട്ട എല്ലാവരെയും അറസ്റ്റ് ചെത്തിട്ടുണ്ട്. പ്രതികളെ നടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.
ഉപപ്രധാനമന്ത്രിയും, ആഭ്യന്തര,പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. വിസ ഇടപാടുകാർക്കെതിരെ ശക്തമായ നടപടികളാണ് ആഭ്യന്തരമന്ത്രാലയം സ്വീകരിച്ചുവരുന്നത്.