ഗോതമ്പ് കയറ്റുമതി നിരോധനം; കുവൈത്തില്‍ ഭക്ഷ്യോത്പന്നങ്ങളുടെ വിലവര്‍ദ്ധനക്ക് സാധ്യത

Update: 2022-05-16 11:17 GMT
Advertising

ഗോതമ്പ് കയറ്റുമതി നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം കുവൈത്തില്‍ ഭക്ഷ്യോത്പന്നങ്ങളുടെ വിലവര്‍ദ്ധനക്ക് കാരണമായേക്കുമെന്ന് ആശങ്ക.

ഗോതമ്പ് കയറ്റുമതി നിരോധനത്തെതുടര്‍ന്നുണ്ടായ അപ്രതീക്ഷിത സാഹചര്യം നിരീക്ഷിച്ചു വരികയാണെന്ന് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രി ഫഹദ് അല്‍ ഷരിയാന്‍ അറിയിച്ചു. നിരോധനവും പ്രതിസന്ധിയും നീണ്ടുനില്‍ക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചൈനക്ക് തൊട്ടുപിന്നിലായി ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദകരാജ്യമാണ് ഇന്ത്യ.

ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍നിന്നുള്ള ഗോതമ്പു കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി നിരോധിക്കുകയായിരുന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News