കുവൈത്തില്‍ ഇന്നലെ ഏറ്റവും ദൈർഘ്യമേറിയ പകല്‍
Update: 2023-06-22 03:52 GMT
കുവൈത്തില്‍ ഇന്നലെ ഏറ്റവും ദൈർഘ്യമേറിയ പകല്‍. പുലർച്ച 04.49ന് ഉദിച്ച സൂര്യൻ വൈകീട്ട് 06:50 നാണ് അസ്തമിച്ചത്. ഇതോടെ പകലിന്റെ ദൈർഘ്യം 14 മണിക്കൂറിലേറെയായതായി അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു.
സൂര്യന്റെ ചലനദിശ മാറിയതോടെ വേനൽക്കാല സീസൺ മാറ്റത്തിനും തുടക്കമായി. സൂര്യചലനത്തിന് അനുസൃതമായി എല്ലാ വർഷവും സംഭവിക്കുന്ന പ്രതിഭാസമാണിത്.
സൂര്യരശ്മികൾ ഏറ്റവുമടുത്ത് നേരിട്ട് പതിക്കുന്നതിനാൽ അന്തരീക്ഷത്തിലെ താപനില കൂടും. വരുന്ന രണ്ടുമാസം കടുത്ത ചൂടാകും രാജ്യത്ത് അനുഭവപ്പെടുകയെന്ന് സയന്റിഫിക് സെന്റർ അറിയിച്ചു.