കുവൈത്തിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
തിരുവനന്തപുരം ആറ്റിങ്ങൾ സ്വദേശി മലവിലപ്പൊയ്ക പുത്തൻ വീട്ടിൽ സുധീർ ആണ് മരിച്ചത്.
Update: 2021-10-10 11:43 GMT
കുവൈത്തിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങൾ സ്വദേശി മലവിലപ്പൊയ്ക പുത്തൻ വീട്ടിൽ സുധീർ ആണ് മരിച്ചത്. 44 വയസ്സായിരുന്നു .ശനിയാഴ്ച താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യയും മകനും നാട്ടിലാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.