ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്തിൽ വൻ പ്രതിഷേധം

യുദ്ധക്കുറ്റങ്ങളിൽ ഇസ്രായേലിനെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

Update: 2023-10-19 18:01 GMT
Advertising

കുവൈത്ത് സിറ്റി: ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഗസ്സയിൽ തുടരുന്ന ക്രൂരമായ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും യുദ്ധക്കുറ്റങ്ങളിൽ ഇസ്രായേലിനെതിരെ നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

കുവൈത്ത് സിറ്റിയിലെ ദേശീയ അസംബ്ലിക്ക് സമീപമുള്ള ഇറാദ സ്‌ക്വയറിൽ നടന്ന പ്രതിഷേധത്തില്‍ നിരവധി വിദേശികളും സ്വദേശികകളും പങ്കെടുത്തു. എം.പിമാർ, പൊതുപ്രവർത്തകർ, വിവിധ സംഘടനകളുടെ പ്രതിനിധികൾ എന്നിവരുൾപ്പെടെ സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങൾ പ്രതിഷേധത്തിൽ അണിചേർന്നു.  

ഒക്ടോബർ ഏഴിന് ഗസ്സയിൽ വംശഹത്യ ആരംഭിച്ചതിനുശേഷം നാലായിരത്തോളം ഫലസ്തീനികൾ രക്തസാക്ഷികളായതും അൽ അഹ്‌ലി അറബ് ആശുപത്രിയിലെ 500 ഓളം മരണവും പ്രതിഷേധക്കാർ ചൂണ്ടികാട്ടി. ഫലസ്തീനെയും അവരുടെ ന്യായമായ അവകാശങ്ങൾ പൂർണമായി വീണ്ടെടുക്കുന്നതിനുള്ള പോരാട്ടത്തെയും പിന്തുണക്കുന്ന കുവൈത്തിന്റെ നിലപാടിനെ പ്രതിഷേധക്കാര്‍ അഭിനന്ദിച്ചു. 

രാജ്യമെമ്പാടുമുള്ള സ്കൂളുകളിൽ വിദ്യാർഥികൾ ഫലസ്തീനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഇസ്രായേൽ അധിനിവേശ സേനയുടെ നടപടികളെ അപലപിച്ച വിദ്യാർഥികൾ ഫലസ്തീനെ പിന്തുണച്ച് പരമ്പരാഗത ഫലസ്തീൻ കുഫിയ സ്കാർഫ് ധരിച്ചാണ് സ്കൂളില്‍ എത്തിയത്. 

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News