ഫോർബ്‌സ്‌ ആഗോള റാങ്കിംഗ്: പി.എൻ.സി മേനോൻ ഏറ്റവും സമ്പന്നനായ ഒമാനി പൗരൻ

ശോഭ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനും റിയൽ എസ്‌റ്റേറ്റ് അതികായനുമാണ് പി.എൻ.സി മേനോൻ

Update: 2024-04-05 11:45 GMT
Advertising

മസ്‌കത്ത്: ശോഭ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനും റിയൽ എസ്‌റ്റേറ്റ് അതികായനുമായ പി.എൻ.സി മേനോൻ ഏറ്റവും സമ്പന്നനായ ഒമാനി പൗരൻ. ഫോർബ്‌സ്‌ ആഗോള റാങ്കിംഗിൽ ആദ്യ സ്ഥാനത്തുള്ള ഒമാനി പൗരൻ 75 കാരനായ പി.എൻ.സി മേനോനാണെന്ന് ടൈംസ് ഓഫ് ഒമാനടക്കമുള്ള മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

മലയാളിയായ പി.എൻ.സി മേനോന് 2.8 ബില്യൺ ഡോളർ ആസ്തിയുണ്ടെന്നാണ് ഫോർബ്‌സ്.കോം പറയുന്നത്. 1976ലാണ് അദ്ദേഹം ഒമാനിലേക്ക് കുടിയേറിയതെന്നും ഫോർബ്‌സ്.കോം പറയുന്നു. ഒരു പങ്കാളിക്കൊപ്പം ഇൻറീരിയർ ഡെകറേഷനായിരുന്നു ആദ്യ ബിസിനസ്. തുടർന്ന് ഇന്ത്യയിലെ റിയൽ എസ്‌റ്റേറ്റ് സാധ്യതകൾ തിരിച്ചറിഞ്ഞ് 1995ൽ തന്റെ ഭാര്യയുടെ പേരിൽ ശോഭ ഡെവലപ്പേഴ്‌സ് തുടങ്ങി. ബെംഗളൂരുവിലായിരുന്നു കമ്പനി തുടങ്ങിയത്. പർഡ്യൂ സർവകലാശാലയിൽനിന്ന് എൻജിനീയറായ മകൻ രവിയാണ് ഇപ്പോൾ ശോഭ ഡെവലപ്പേഴ്‌സിനെ നയിക്കുന്നത്. ഇപ്പോൾ ദുബൈയിൽ താമസിക്കുന്ന പി.എൻ.സി മേനോന്റെ ശോഭ റിയാലിറ്റി യു.എ.ഇ, ഖത്തർ, ഒമാൻ എന്നിവയടക്കം വിവിധ ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. തന്റെ മരണശേഷം ഭാര്യ ശോഭ ഗ്രൂപ്പിന്റെ ചെയർമാനും മകൻ രവി കോ ചെയർമാനുമായിരിക്കുമെന്ന് പി.എൻ.സി മേനോൻ പറഞ്ഞതായി ഫോർബ്‌സ്.കോം പറയുന്നു.

അതേസമയം, മിഡിൽ ഈസ്റ്റിലെ ദീർഘവീക്ഷണമുള്ള വ്യവസായ പ്രമുഖനെന്ന നിലയിലുള്ള പി.എൻ.സി മേനോന്റെ സ്ഥാനം ഉയർത്തിക്കാട്ടുന്നതാണ് സാമ്പത്തിക രംഗത്തെ നേട്ടമെന്ന് ഒമാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. കൂടാതെ ഒമാന്റെ അഭിവൃദ്ധി പ്രാപിക്കുന്ന റിയൽ എസ്റ്റേറ്റ് വിപണിയിലെ നാഴികക്കല്ലായും നേട്ടം അടയാളപ്പെടുത്തപ്പെടുന്നുവെന്നും പറഞ്ഞു. പി.എൻ.സി മേനോന്റെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴിൽ, ഗുണനിലവാരവും നിർമാണ വൈദഗ്ധ്യവുമുള്ള സംരംഭങ്ങളുമായി ശോഭ റിയാലിറ്റി മേഖലയിലെ ആഡംബര വസ്തു വിപണിയിൽ വിശിഷ്ടമായ സ്ഥാനം നേടിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

അദ്ദേഹത്തിന്റെ ദീർഘകാല വൈദഗ്ധ്യത്തിന്റെയും പ്രതിബദ്ധതയുടെയും തെളിവാണ് ഈ നേട്ടമെന്നും മിഡിൽ ഈസ്റ്റിന്റെ ചലനാത്മക ബിസിനസ്സ് സാധ്യതകൾ ഉപയോഗപ്പെടുത്താൻ താൽപര്യമുള്ള സംരംഭകർക്കും വ്യവസായ പ്രൊഫഷണലുകൾക്കും പ്രചോദനമാണെന്നും റിപ്പോർട്ടിൽ പറഞ്ഞു. ഈ നേട്ടം വ്യവസായ രംഗത്തിലെ മികവിനോടുള്ള പിഎൻസി മേനോന്റെ അചഞ്ചലമായ പ്രതിബദ്ധതക്ക് അടിവരയിടുന്നുവെന്നും അദ്ദേഹത്തിന്റെ യാത്രയിൽ പുതിയ യുഗം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

Forbes Global Ranking: PNC Menon Richest Omani Citizen

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News