ഹൃദയാഘാതം: ചാവക്കാട് സ്വദേശി സലാലയിൽ നിര്യാതനായി
പുന്ന സ്വദേശി അമ്പലത്ത് വീട്ടിൽ അബ്ദു നസീറാണ് മരണപ്പെട്ടത്
Update: 2024-11-30 08:31 GMT
സലാല: തൃശൂർ ജില്ലയിലെ ചാവക്കാട് പുന്ന സ്വദേശി അമ്പലത്ത് വീട്ടിൽ അബ്ദു നസീർ ( 46) സലാലക്കടുത്ത് മിർബാത്തിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മിർബാത്തിൽ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്ത് വരികയായിരുന്നു. നേരത്തെ വർഷങ്ങളോളം സലാല ലുലുവിലും ജോലി ചെയ്തിട്ടുണ്ട് . ഭാര്യ ഷാഹിന. വിദ്യാർത്ഥികളായ ഷിനാസ് , നയീമ മറിയം എന്നിവർ മക്കളാണ്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.