ഒമാനിൽ കനത്ത മഴ; മലയാളിയുൾപ്പടെ 12 പേർ മരിച്ചു

മരിച്ചവരിൽ ഒമ്പത്​ കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്

Update: 2024-04-14 16:16 GMT
Advertising

മസ്കത്ത്: കനത്ത മഴയിൽ മലയാളിയുൾപ്പെടെ ഒമാനിൽ 12 പേർ മരിച്ചു. പത്തനംതിട്ട അടുർ കടമ്പനാട്​ സ്വദേശി സുനിൽകുമാർ ആണ്​ ബിദിയയിലെ സനയയ്യിൽ മരിച്ചത്​. വാദി കുത്തിയൊലിച്ചതിനെ തുടർന്ന്​ ഇദ്ദേഹം നടത്തിയിരുന്ന വർക്ക്​ഷോപ്പിന്‍റെ ​ മതിൽ തകർന്നാണ്​ അപകടം​.

ഞായറാഴ്ച ഉച്ചക്ക്​ ഒന്നര​യോടെയാണ്​ സംഭവം. മരിച്ച മറ്റുള്ളവർ സ്വദേശി പൗരൻമാരാണ്​. ഇതിൽ ഒമ്പത്​ കുട്ടികളും ഉൾപ്പെടും. നിരവധിപേർ വാദിയിൽ കുടുങ്ങി കിടക്കുന്നുണ്ട്​. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്​.

ന്യൂനമർദത്തിന്‍റെ പശ്​ചാതലത്തിൽ രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴയാണ്​ തുടരുന്നത്​. പലയിടത്തും വാദികൾ നിറഞ്ഞൊഴുകുകയാണ്​. റോയൽ ഒമാൻ പൊലീസിന്‍റെയും സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റിയുടെയും നേതൃത്വത്തിൽ സ്ഥിതിഗതികൾ നിരീക്ഷിച്ച്​ കൊണ്ടിരിക്കുകയാണെന്ന്​ അധികൃതർ വ്യക്​തമാക്കി.കനത്ത മഴയുടെ പശ്​ചാത്തലത്തിൽ നാല്​ ഗവർണറേറ്റിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക്​ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്​. മസ്‌കത്ത്, തെക്ക്​-വടക്ക്​ ശർഖിയ, ദാഖിലിയ എന്നീ ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ, വിദേശ സ്‌കൂളുകൾക്കാണ്​ അവധി നൽകിയത്​.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News