ടാൻസാനിയൻ പ്രസിഡന്‍റി​ന്‍റെ ഒമാൻ സന്ദർശനത്തിന്​ തുടക്കമായി :

അൽആലം പാലസ്​ കൊട്ടാരത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്കുമായി ടാന്‍സാനിയൻ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി

Update: 2022-06-12 17:12 GMT
Editor : Binu S Kottarakkara | Reporter : Binu S Kottarakkara
Advertising

ടാൻസാനിയൻ പ്രസിഡന്‍റ് സമിയ സുലുഹു ഹസന്‍റെ ഒമാൻ സന്ദർശനത്തിന് തുടക്കമായി. മൂന്ന് ദിവസത്തെ ഒൗദ്യോഗിക സന്ദർശനത്തിനായി ഒമാനിൽ എത്തിയ ടാൻസാനിയൻ പ്രസിഡന്‍റ് ഊഷ്മളമായ വരവേൽപ്പാണ് നൽകിയത്. ഒമാനിലെ റോയൽ എയർപോർട്ടിൽ വിമാനമിറങ്ങിയ ടാൻസാനിയൻ ഭരണാധികാരിയെയും പ്രതിനിധി സംഘത്തേയും സുൽത്താൻ ഹൈതം ബിൻ താരിക്ക് നേരിട്ട് എത്തിയാണ് സ്വീകരിച്ചത്. അൽആലം പാലസ് കൊട്ടാരത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്കുമായി ടാന്‍സാനിയൻ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി. വരും ദിവസങ്ങളിൽ വിവിധ മന്ത്രിമാരുമായും ഉദ്യോഗ്ഥരുമായും കൂടിക്കാഴ്ച നടത്തും.ഇരു രാജ്യങ്ങൾക്കുമിടയിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനുമുള്ള കാര്യങ്ങൾ ചർച്ച ചെയ്യും. വിവിധ കരാറുകളിലും ഒപ്പുവെക്കും. ടാന്‍സാനിയൻ പ്രസിഡന്റിന്‍റെ സന്ദർശനത്തിന്‍റെ ഭാഗമായി റോയല്‍ ഒമാന്‍ പൊലീസ് മസ്‌കത്ത് നഗരത്തില്‍ ഞായറാഴ്ച മുതൽ മൂന്ന് ദിവസത്തെ പാര്‍ക്കിങ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജൂൺ 14വരെയാണ് ടാൻസാനിയൻ പ്രസിഡന്‍റ് സന്ദർശനം.




 


Tags:    

Writer - Binu S Kottarakkara

contributor

Editor - Binu S Kottarakkara

contributor

Reporter - Binu S Kottarakkara

contributor

Similar News