സലാലയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
കാസർകോട് സ്വദേശി ജിതിൻ മാവില (30) ആണ് മരിച്ചത്
Update: 2025-03-25 18:25 GMT


ഒമാൻ: സലാലയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കാസർകോട് സ്വദേശി ജിതിൻ മാവില (30) ആണ് മരിച്ചത്. വൈകിട്ട് ആറരയോടെ സാദ ഓവർ ബ്രിഡ്ജിൽ വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം. ഉടനെ സുൽത്താൻ ഖബൂസ് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരണപ്പെടുകയായിരുന്നു. സിവിൽ എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്നു ജിതിൻ. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.