കഴിഞ്ഞദിവസം നാട്ടിൽനിന്ന് എത്തിയ മലയാളി ഒമാനിൽ മരിച്ചു
ചെങ്ങന്നൂർ ബുധനൂർ സ്വദേശി വിശ്വാസ് കുമാർ (38) ആണ് മരിച്ചത്
Update: 2025-03-25 10:58 GMT


മസ്‌കത്ത്: കഴിഞ്ഞദിവസം നാട്ടിൽ നിന്ന് എത്തിയ മലയാളി ഒമാനിൽ മരിച്ചു. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിനടുത്ത് ബുധനൂർ സ്വദേശി രാധാകൃഷ്ണൻ നായർ മകൻ വിശ്വാസ് കുമാർ (38) ആണ് മസ്‌കത്തിലെ ഗാലയിൽ ഇന്നലെ മരിച്ചത്.
മൃതദേഹം റോയൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നടപടികൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.