ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ വരും ദിവസങ്ങളിലും കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
മസ്‌കത്ത്, തെക്ക്-വടക്ക് ശർഖിയ, അൽ വുസ്ത, ദാഖിലിയ, തെക്ക്-വടക്ക് ബാത്തിന, ബുറൈമി, ദാഹിറ, മുസന്ദം ഗവർണറേറ്റുകൾ ഉൾപ്പെടെ വരും ദിവസങ്ങളിൽ കനത്ത മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
മസ്‌കത്ത്: ന്യൂനമർദത്തിന്റെ നേരിട്ടുള്ള ആഘാതത്തിന്റെ ഫലമായി വരും ദിവസങ്ങളിൽ ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ന്യൂന മർദത്തിന്റെ പ്രത്യാഘാതങ്ങളെ നേരിടാൻ കനത്ത ജാഗ്രതയിലാണ് അധികൃതർ.
മസ്‌കത്ത്, തെക്ക്-വടക്ക് ശർഖിയ, അൽ വുസ്ത, ദാഖിലിയ, തെക്ക്-വടക്ക് ബാത്തിന, ബുറൈമി, ദാഹിറ, മുസന്ദം ഗവർണറേറ്റുകൾ ഉൾപ്പെടെ വരും ദിവസങ്ങളിൽ കനത്ത മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വിവിധ പ്രദേശങ്ങളിൽ 20 മുതൽ 80 മില്ലീ മീറ്റർ വരെ മഴ ലഭിച്ചേക്കും. മണിക്കൂറിൽ 30 മുതൽ 80 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റിന്റെ വേഗത. പൊടിക്കാറ്റ് ഉയരുന്നതിനാൽ ദൂരക്കാഴചയേയും ബാധിച്ചേക്കും. കടൽ പ്രക്ഷുബ്ധമാകുന്നതിനാൽ ഒമാന്റെ തീരപ്രദേശങ്ങളിൽ തിരമാലകൾ നാല് മീറ്റർ വരെ ഉയർന്നേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. മുൻകരുതലുകൾ എടുക്കണമെന്നും വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ മുറിച്ച് കടക്കരുതെന്നും കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.