ഒമാനിലെ ആദ്യ നൂതന പേസ് മേക്കർ ഇംപ്ലാന്റ് വിജയകരം

റോയൽ ഹോസ്പിറ്റലിലെ നാഷണൽ സെന്റർ ഫോർ കാർഡിയാക് മെഡിസിൻ ആൻഡ് സർജറി മൂന്ന് രോഗികളുടെ ഇടത് ഹൃദയ ഞരമ്പിൽ പേസ് മേക്കർ വിജയകരമായി ഘടിപ്പിച്ചു

Update: 2024-05-02 13:03 GMT
Editor : Thameem CP | By : Web Desk
Advertising

മസ്‌കത്ത്: ഒമാനിലെ ആദ്യ നൂതന പേസ് മേക്കർ ഇംപ്ലാന്റ് വിജയകരം. റോയൽ ഹോസ്പിറ്റലിലെ നാഷണൽ സെന്റർ ഫോർ കാർഡിയാക് മെഡിസിൻ ആൻഡ് സർജറി മൂന്ന് രോഗികളുടെ ഇടത് ഹൃദയ ഞരമ്പിൽ പേസ് മേക്കർ ഘടിപ്പിക്കുന്നതിൽ വിജയിച്ചു. ഒമാനിൽ ആദ്യമായിരുന്നു ഇത്തരമൊരു ശസ്ത്രക്രിയ. ഈ നൂതന സാങ്കേതികവിദ്യ ഹൃദ്രോഗ രോഗികൾക്ക് മികച്ച പരിചരണം നൽകുന്നതിന് സഹായകരമാണ്. കൂടുതൽ ഫലപ്രദവും സങ്കീർണ്ണത കുറഞ്ഞതുമായ ശസ്ത്രക്രിയാ രീതിയാണിത്.

മുകളിലെ വെൻട്രിക്കുലാർ സെപ്റ്റത്തിൽ ഘടിപ്പിച്ച പേസ്മേക്കർ കേബിൾ ഇടത് നാഡി ബണ്ടിലിൽ തിരുകുകയും തുടർന്ന് ചർമ്മത്തിന് കീഴിലുള്ള പേസ്‌മേക്കർ ഉപകരണവുമായി ബന്ധിപ്പിക്കുകയും ചെയ്യും. ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് രോഗികൾക്ക് മികച്ച ആരോഗ്യപരിചരണം നൽകാനുള്ള കേന്ദ്രത്തിന്റെ നിരന്തരമായ ശ്രമങ്ങളിൽ ഈ ശസ്ത്രക്രിയ ഒരു ചുവടുവെയ്പ്പാണ്. ഇപ്പോൾ മൂന്ന് കേസുകളിൽ പ്രയോഗിച്ച ഈ സാങ്കേതികവിദ്യ, ഹൃദയത്തിന്റെ പ്രവർത്തനങ്ങളും രോഗികളുടെ ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിൽ കാര്യക്ഷമമാണെന്ന് തെളിയിച്ചു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News