ഇന്ത്യൻ സ്കൂൾ മസ്‌കത്ത് പ്രിൻസിപ്പൽ രാജിവെച്ചു; ആറര വർഷത്തിലേറെ നീണ്ട സേവനത്തിന് ശേഷം ജന്മനാട്ടിലേക്ക്
2017ലാണ് സ്കൂളിന്റെ പ്രിൻസിപ്പലായി ചുമതലയേറ്റത്
Update: 2023-08-14 18:55 GMT


മസ്കത്ത്: ഇന്ത്യൻ സ്കൂൾ മസ്‌കത്ത് പ്രിൻസിപ്പൾ ഡോ. രാജീവ് കുമാർ ചൗഹാൻ രാജിവെച്ചു. ഒമാനിൽ ആറര വർഷത്തിലേറെ നീണ്ട സേവനത്തിന് ശേഷം ജന്മനാട്ടിലേക്ക് മടങ്ങുകയാണ്.
ഗണിതത്തിലും കമ്പ്യൂട്ടർ സയൻസിലും ബിരുദാനന്തര ബിരുദവും ഗണിതശാസ്ത്രത്തിൽ പി.എച്ച്.ഡിയും നേടിയ ഇദ്ദേഹം 2017ലാണ് സ്കൂളിന്റെ പ്രിൻസിപ്പലായി ചുമതലയേറ്റത്.1975ൽ 135 കുട്ടികളുമായി ആരംഭിച്ച സ്കൂളിൽ നിലവിൽ 9000ത്തിലധികം വിദ്യാർഥികളുണ്ട്.