അടുത്ത രണ്ട് ദിവസങ്ങളിൽ ഒമാനിൽ മഴയ്ക്ക് സാധ്യത

മുസന്ദം, നോർത്ത് ബാത്തിന, സൗത്ത് ബാത്തിന, മസ്‌കത്ത്, സൗത്ത് ഷർഖിയ ഗവർണറേറ്റുകളിൽ മഴ മേഘങ്ങൾ രൂപപ്പെടുമെന്നാണ് പ്രവചനം

Update: 2024-12-23 15:32 GMT
Editor : Thameem CP | By : Web Desk
Advertising

മസ്‌കത്ത്: നാളെ മുതൽ അടുത്ത രണ്ട് ദിവസങ്ങളിൽ ഒമാന്റെ ചില ഭാഗങ്ങളെ ന്യൂനമർദ്ദം ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഡിസംബർ 24 മുതൽ 26 വരെ ഒമാന്റെ വടക്കൻ ഗവർണറേറ്റുകളിലെ ചില ഭാഗങ്ങളെ ന്യൂനമർദ്ദം ബാധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയപ്പ്. മുസന്ദം, നോർത്ത് ബാത്തിന, സൗത്ത് ബാത്തിന, മസ്‌കത്ത്, സൗത്ത് ഷർഖിയ ഗവർണറേറ്റുകളിലും ഹജറിന്റെ ഭാഗങ്ങൾ മഴ മേഘങ്ങൾ രൂപപ്പെടുമെന്നാണ് പ്രവചനം. ഇത് വ്യത്യസ്ത തീവ്രതയോടെ ഒറ്റപ്പെട്ട മഴയ്ക്ക് കാരണമാകുമെന്നും അധികൃതർ പറയുന്നു. 24നും 25നും മുസന്ദം, നോർത്ത് ബാത്തിന, സൗത്ത് ബാത്തിന, മസ്‌കത്ത്, ദാഖിലിയ ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ 5 മുതൽ10 മി.മീറ്റർ വരെ ഒറ്റപ്പെട്ട മഴ ലഭിക്കുമെന്നാണ് പ്രവചനം. 1020 നോട്ട് വേഗതയിൽ കാറ്റുണ്ടായേക്കുമെന്നും പറയുന്നുണ്ട്. 26ന് ഈ ഗവർണറേറ്റുകളിൽ പത്തുമുതൽ 25 മില്ലിമീറ്റർ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. 1020 നോട്ട് വേഗതയിൽ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News