ഒമാനിൽ വിദ്യാർഥികൾക്ക് സഹവാസ ക്യാമ്പ് സംഘടിപ്പിക്കും
ഒമാൻ ഇന്ത്യൻ ഇസ്‌ലാഹി സെന്ററാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്
Update: 2024-12-18 10:51 GMT
മസ്‌കത്ത്: വിന്റർ വെക്കേഷൻ കാലത്ത് വിദ്യാർഥികൾക്കായി രണ്ട് ദിവസത്തെ സഹവാസ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഒമാൻ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഭാരവാഹികൾ അറിയിച്ചു. ഇത്ഖാൻ1 എന്ന പേരിൽ ഡിസംബർ 21, 22 തീയതികളിലായി ബർക്കയിലെ സ്വകാര്യ ഫാം ഹൗസിലാണ് ക്യാമ്പ് ഒരുക്കുക.
നാട്ടിൽ നിന്നെത്തുന്ന വിസ്ഡം ഇസ്‌ലാമിക് ഒർഗനൈസേഷൻ ഭാരവാഹികൾ വിവിധ സെഷനിൽ സംബന്ധിക്കും. സമാപൻ സെഷനിൽ രക്ഷിതാക്കൾക്കും സംബന്ധിക്കാം. വാർത്താസമ്മേളനത്തിൽ മുഹമ്മദ് ഷരീഫ്, അബ്ദുൽ കരീം, സാജിദ് അബ്ദുല്ല, അഹമദ് സൽമാൻ എന്നിവർ സംബന്ധിച്ചു.