ഒമാൻ സന്ദർശനം പൂർത്തിയാക്കി ടാൻസനിയൻ പ്രസിഡന്‍റ് സാമിയ സുലുഹു ഹസൻ മടങ്ങി

ഇരുരാജ്യങ്ങൾക്കുമിടയിൽ ഇരട്ട നികുതി ഒഴിവാക്കുന്നതടക്കം വിവിധ മേഖലകളിൽ സഹകരണം വർധിപ്പിച്ചാണ് പ്രസിഡന്‍റ് മടങ്ങിയത്.

Update: 2022-06-15 18:40 GMT
Advertising

മൂന്ന് ദിവസത്തെ ഒമാൻ സന്ദർശനം പൂർത്തിയാക്കി ടാൻസനിയൻ പ്രസിഡന്‍റ് സാമിയ സുലുഹു ഹസൻ മടങ്ങി. ഇരുരാജ്യങ്ങൾക്കുമിടയിൽ ഇരട്ട നികുതി ഒഴിവാക്കുന്നതടക്കം വിവിധ മേഖലകളിൽ സഹകരണം വർധിപ്പിച്ചാണ് പ്രസിഡന്‍റ് മടങ്ങിയത്.

Full View

ഒമാനിലെ റോയൽ എയർപോർട്ടിൽ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി എന്നിവർ ചേർന്ന് യാത്രയയപ്പ് നൽകി. ഒമാൻ സന്ദർശനത്തിന്‍റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ വിനോദസഞ്ചാരം, പ്രകൃതിവിഭവങ്ങൾ, ഉന്നതവിദ്യാഭ്യാസം-പരിശീലനം, ദേശീയ മ്യൂസിയങ്ങൾ തുടങ്ങി ആറ് കരാറുകളിലാണ് ടാൻസനിയൻ പ്രസിഡന്‍റ് ഒപ്പുവെച്ചിരിക്കുന്നത്.

ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, ടാൻസാനിയ ചേംബർ ഓഫ് കൊമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് അഗ്രികൾച്ചർ, സാൻസിബാർ നാഷണൽ ചേംബർ ഓഫ് കൊമേഴ്‌സ് എന്നിവ തമ്മിൽ ത്രികക്ഷി കരാറിലും എത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങൾക്കുമായി നിക്ഷേപ ഫണ്ട് സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. മൂന്ന് ദിവസത്തെ ഔദ്യോഗിക ഒമാൻ സന്ദർശനത്തിനായെത്തിയ സാമിയ സുലുഹു ഹസന് ഊഷ്മളമായ വരവേൽപ്പാണ് നൽകിയിരുന്നത്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News