പ്രവാസി ഭാരതീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികൾക്കുൾപ്പെടെ 27 പേർക്ക് പുരസ്കാരം
വിവിധ തുറകളിൽ പ്രവർത്തിക്കുന്ന 27 പേർക്കാണ് രാഷ്ട്രപതി പുരസ്കാരം പ്രഖ്യാപിച്ചത്
Update: 2023-01-02 19:49 GMT
ദല്‍ഹി: ഈ വർഷത്തെ പ്രവാസി ഭാരതീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഈ മാസം 8 മുതൽ 10 വരെ മധ്യപ്രദേശിലെ ഇൻഡോറിൽ പ്രവാസി ഭാരതീയ ദിവസ് സമ്മേളനം നടക്കുന്നതിന്‍റെ മുന്നോടിയാണ് വിദേശ രാജ്യങ്ങളിലെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന 27 പേർക്ക് രാഷ്ട്രപതി പുരസ്കാരം പ്രഖ്യാപിച്ചത്.
വൈദ്യശാസ്ത്ര രംഗത്തെ മികവിന് ഡോക്ടര്‍ അലക്സാണ്ടര്‍ മാളിയേക്കല്‍ ജോണ്‍, യു.എ.ഇ വ്യവസായിയായ സിദ്ദാര്‍ത്ഥ് ബാലചന്ദ്രന്‍, ഫെഡ്എക്സ് സി.ഇ.ഒ രാജേഷ് സുബ്രഹ്മണ്യം എന്നിരടക്കമുള്ളവരാണ് പുരസ്കാരത്തിന് അര്‍ഹരായത്. ഗൾഫ് മേഖലയിൽ നിന്ന് പുരസ്കാരം ലഭിച്ച ഏക പ്രവാസിയാണ് സിദ്ദാര്‍ത്ഥ് ബാലചന്ദ്രന്‍. പ്രവാസികൾക്ക് രാജ്യം നൽകുന്ന ഏറ്റവും വലിയ പുരസ്കാരമാണ് പ്രവാസി ഭാരതീയ സമ്മാൻ.