ഒരുമയുടെ സന്ദേശവുമായി സിഐസി സൗഹൃദ ഇഫ്താർ സംഗമങ്ങൾ

Update: 2025-03-28 15:44 GMT
Editor : Thameem CP | By : Web Desk
ഒരുമയുടെ സന്ദേശവുമായി സിഐസി സൗഹൃദ ഇഫ്താർ സംഗമങ്ങൾ
AddThis Website Tools
Advertising

ദോഹ: അസഹിഷ്ണുതയും വിദ്വേഷവും വർധിച്ചുവരുന്ന സാമൂഹിക സാഹചര്യത്തിൽ സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി ഖത്തറിലെ വിവിധ കേന്ദ്രങ്ങളിലായി ഒരുക്കിയ സൗഹൃദ ഇഫ്താർ സംഗമങ്ങൾ ശ്രദ്ധേയമായി. സി.ഐ.സി ദോഹ സോൺ നടത്തിയ സംഗമത്തിൽ മുഹമ്മദ് സക്കരിയ മുഖ്യപ്രഭാഷണം നടത്തി. ജീവിച്ചു തീർത്തിട്ട് മരിക്കാൻ സമയമില്ലാത്തവർ, ഐഹിക ജീവിതത്തിന്റെ നശ്വരതയും ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യവും തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. അബൂ അഹ്‌മദ് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ചന്ദ്രശേഖരൻ ഗാനമാലപിച്ചു. സാജൻ നോമ്പനുഭവങ്ങൾ പങ്കുവെച്ചു. ജോജോ ജോസ് (ഫാറ്റ് ടു ഫിറ്റ്) ആശംസകൾ നേർന്നു. ദോഹ സോൺ പ്രസിഡന്റ് ബഷീർ അഹമ്മദ് അധ്യക്ഷത വഹിച്ചു. സൗദ ഖുർആൻ പാരായണം നിർവഹിച്ചു. സുനില അബ്ദുൽ ജബ്ബാർ നന്ദി പറഞ്ഞു.

റയ്യാൻ സോൺ സംഘടിപ്പിച്ച സംഗമത്തിൽ സി.ഐ.സി. മദീന ഖലീഫ സോണൽ പ്രസിഡന്റ് അബ്ദുൽ ഹമീദ് റമദാൻ സന്ദേശം നൽകി. ജീവിതത്തിന്റെ സകല മേഖലകളിലും ഇസ്ലാം മുന്നോട്ട് വെക്കുന്ന മൂല്യങ്ങൾ മുഴുവൻ മനുഷ്യർക്കും ഗുണകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വർഗീയമായും വംശീയമായും ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ സ്‌നേഹവും സാഹോദര്യവും കൊണ്ട് പരാജയപ്പെടുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

 

സോണൽ വൈസ് പ്രസിഡന്റ് സുഹൈൽ ശാന്തപുരം അധ്യക്ഷത വഹിച്ചു. തത്സമയ പ്രശ്‌നോത്തരിയിൽ ഹരിദാസ്, ദേവൻ, റിനോയ്, വീണ, വിനീത്, സാലു, വിനോദ്, സുജീഷ്, സുരേഷ് എന്നിവർ വിജയികളായി. പ്രശ്‌നോത്തരി അബ്ദുൽ ജലീൽ എം.എം. നിയന്ത്രിച്ചു. അക്ഷയ ടീച്ചർ നോമ്പോർമ്മകൾ പങ്കുവെച്ച് സംസാരിച്ചു. സോണൽ ഭാരവാഹികളായ സുബുൽ അബ്ദുൽ അസീസ്, അസ്ഹർ അലി, ബാസിത്, അബ്ദുൽ സലാം, മുഹമ്മദ് റഫീഖ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽക

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News