ഖത്തറിൽ ചെറിയ കുട്ടികൾക്കും കോവിഡ് വാക്‌സിൻ

അഞ്ചു മുതൽ 11 വയസ് വരെയുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകാനാണ് ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി

Update: 2022-01-30 17:53 GMT
Advertising

ഖത്തറിൽ ചെറിയ കുട്ടികൾക്കും കോവിഡ് വാക്‌സിൻ നൽകും. അഞ്ചു മുതൽ 11 വയസ് വരെയുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകാനാണ് ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി. ഫൈസർ വാക്‌സിനാണ് നൽകുക. ഒമിക്രോൺ തരംഗം കുട്ടികളെ ബാധിച്ച സാഹചര്യത്തിലാണ് വാക്‌സിൻ നൽകാൻ അനുമതി നൽകുന്നത്. പ്രാദേശികമായും ആഗോള താലത്തിലും നടത്തിയ പഠനങ്ങൾ വാക്‌സിൻ ഫലപ്രദമാണെന്ന് തെളിയിച്ചരിക്കുകയാണ്. മറ്റുരാജ്യങ്ങളിൽ ഈ പ്രായത്തിലുള്ള കുട്ടികളിൽ

വാക്‌സിനേഷൻ നടത്തിയത് വിജയകരമായിരുന്നു. വലിയവരിൽ നൽകുന്ന വാക്‌സിന്റെ മൂന്നിലൊന്ന് ശക്തിയിലായിരിക്കും കുട്ടികൾക്ക് നൽകുക. രണ്ട് ഡോസ് വാക്‌സിനാണ് നൽകുന്നത്. ആദ്യ ഡോസ് സ്വീകരിച്ച് മൂന്നാഴ്ച പിന്നിട്ടാൽ രണ്ടാം ഡോസ് സ്വീകരിക്കാം. പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷന് കീഴിലുള്ള ഹെൽത്ത് സെന്ററുകൾ വഴി ഇന്നുമുതൽ വാക്‌സിൻ നൽകിത്തുടങ്ങും. 40277077 എന്ന നമ്പരിൽ വിളിച്ച് രക്ഷിതാക്കൾക്ക് അപ്പോയിന്റ്‌മെന്റ് എടുക്കാം. എല്ലാ രക്ഷിതാക്കളും കുട്ടികൾക്ക് വാക്‌സിൻ നൽകണമെന്ന് ആരോഗ്യമന്ത്രാലയം അഭ്യർഥിച്ചിരിക്കുകയാണ്.

Covid vaccine is also given to children in Qatar. The Ministry of Health has approved the vaccine for children between the ages of five and 11 years. Pfizer will be given to the vaccine.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News