സ്‌നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും സന്ദേശവുമായി ഫോക്കസ് ഖത്തർ ഇഫ്താർ മീറ്റ്

നവീർ ഇഹ്‌സാൻ ഫാറൂഖി റമദാൻ സന്ദേശം നൽകി

Update: 2025-03-13 13:50 GMT
Focus Qatar Iftar Meet
AddThis Website Tools
Advertising

ദോഹ: പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഇൻറർനാഷണൽ ഖത്തർ റീജ്യൺ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. 20 വർഷങ്ങളായി ഖത്തറിൽ നിറസാന്നിധ്യമായ ഫോക്കസ് ഖത്തർ, സ്‌നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും സന്ദേശമുയർത്തി ആയിരുന്നു ഇഫ്താർ വിരുന്ന് ഒരുക്കിയത്. ഇന്ത്യൻ കൾച്ചറൽ സെൻററിൽ നടന്ന ഇഫ്താർ മീറ്റിൽ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ പങ്കെടുത്തു.

നവീർ ഇഹ്‌സാൻ ഫാറൂഖി റമദാൻ സന്ദേശം നൽകി. ഐസിസി പ്രസിഡന്റ് എപി മണികണ്ഠൻ, ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐഎസ്സി പ്രസിഡന്റ് ഇപി അബ്ദുറഹ്‌മാൻ, ഐബിപിസി പ്രസിഡന്റ് ത്വാഹാ മുഹമ്മദ്, ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് ഷമീർ വലിയവീട്ടിൽ, കെഎംസിസി പ്രസിഡന്റ് ഡോ അബ്ദുസ്സമദ്, ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ തുടങ്ങിവർ പങ്കെടുത്തു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

Web Desk

By - Web Desk

contributor

Similar News