മലർവാടി ബാലസംഘം റയ്യാൻ സോണൽ മത്സരങ്ങൾ പൂർത്തിയായി
ബഡ്സ്, കിഡ്‌സ്, സബ് ജൂനിയർ, ജൂനിയർ എന്നീ വിഭാഗങ്ങളിലായി നിരവധി കുട്ടികൾ പങ്കെടുത്തു

മലർവാടി റയ്യാൻ സോൺ റമദാൻ ഖുർആൻ മത്സര വിജയികൾ സംഘടകരോടൊപ്പം

ദോഹ: റമദാനോടനുബന്ധിച്ച് മലർവാടി ബാലസംഘം നടത്തുന്ന ഖുർആൻ മത്സരങ്ങളുടെ 15ാമത് എഡിഷൻ റയ്യാൻ സോണൽ മത്സരങ്ങൾ പൂർത്തിയായി. ബഡ്സ്, കിഡ്‌സ്, സബ് ജൂനിയർ, ജൂനിയർ എന്നീ വിഭാഗങ്ങളിലായി കെ.ജി. മുതൽ ഏഴാം തരം വരെയുള്ള നിരവധി കുട്ടികൾ പങ്കെടുത്തു.
ഖുർആൻ പാരായണം, ഹിഫ്‌ള്, പിച്ചർ ദ ഖുർആൻ, ഖുർആൻ കയ്യെഴുത്ത്, കാലിഗ്രഫി, ക്വിസ് എന്നീ ഇനിങ്ങളിലായി യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടി വിജയികളായവർ: ബഡ്സ് വിഭാഗം (ഹിഫ്‌ള്): ആലിയ ആഷിക്, ഐയാസ് ജാസിം (ഇരുവരും ഒന്നാം സ്ഥാനം), ഹാസിം ഹംദി, ആമിന ഹനാൻ; കിഡ്‌സ് വിഭാഗം: (ഹിഫ്‌ള്): ഐഷ റെയ്ഹാന, അനം മെഹവിഷ്, ആസിയ അൽ ഹസാനി; (പിച്ചർ ദ ഖുർആൻ) നൂഹ് അബ്ദുൽ ബാസിത്, അയാസ മറിയം, ഷെസാ മഹ്‌റിൻ.
സബ് ജൂനിയർ വിഭാഗം (ഹിഫ്‌ള്): സഹറ ആഷിക്, മിൻഹ മറിയം, മുഹമ്മദ് ഇഷാൻ, ആയാൻ അൻവർ (ഇരുവരും മൂന്നാം സ്ഥാനം); (ഖുർആൻ പാരായണം): മിൻഹ മറിയം, സഹറ ആഷിക്, മുഹമ്മദ് ഇഷാൻ; (പിച്ചർ ദ ഖുർആൻ): മുഹമ്മദ് ഇഷാൻ, ലെന ഷഫീക്, ആയാൻ അൻവർ; (ഖുർആൻ കയ്യെഴുത്ത്): മുഹമ്മദ് ഇഷാൻ, മിൻഹാ മറിയം, മറിയം സമ.
ജൂനിയർ വിഭാഗം (ഹിഫ്‌ള്): ആഫിയ എംഎ, ഇഷാൻ അജ്മൽ അലി, മസിൻ അജ്മൽ (ഇരുവരും രണ്ടാം സ്ഥാനം), ഫെല്ലാ ഫാത്തിമ, ഐഷ ബിൻത് സലിം (ഇരുവരും മൂന്നാം സ്ഥാനം); (ഖുർആൻ പാരായണം): മസിൻ അജ്മൽ, ആഫിയ എംഎ, മിൻഹാ കെ (ഇരുവരും രണ്ടാം സ്ഥാനം), ഫെല്ല ഫാത്തിമ; (പിച്ചർ ദ ഖുർആൻ): മിൻഹ കെ, മുഹമ്മദ് സൈദ്, ലഹൻ ഫിസാൻ; (ക്വിസ്) മസീൻ അജ്മൽ, ഇഹ്‌സാൻ അജ്മൽ അലി, മിൻഹാ കെ, (കാലിഗ്രഫി): ഇഹാൻ അഹമ്മദ്, യഹിയ ആസിഫ്, ഫത്താൻ.
സമാപന സെഷനിൽ മലർവാടി റയ്യാൻ സോൺ കോർഡിനേറ്റർ ഷബാന ശാഫി അധ്യക്ഷത വഹിച്ചു. സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ എക്‌സിക്യൂട്ടീവ് അംഗം മുഹമ്മദ് റഫീഖ് തങ്ങൾ കുട്ടികളോട് സംവദിച്ചു.
വിജയികൾക്ക് വുമൻ ഇന്ത്യ റയ്യാൻ സോണൽ പ്രസിഡൻറ് റൈഹാന അസ്ഹർ, സെക്രട്ടറി സൈനബ അബ്ദുൽ ജലീൽ എന്നിവർ സമ്മാനം വിതരണം ചെയ്തു. റയ്യാൻ സോണൽ എക്‌സിക്യൂട്ടീവ് അംഗം സിദ്ദീഖ് വേങ്ങര, മലർവാടി കോർഡിനേറ്റർമാരായ ഫസീല, ശിബ്ലി, ദാന, സുമയ്യ റഫീഖ്, റൂബി കലാം, സലീന, സമീന ആസിഫ്, ഹന, രശ്മിജ, നിഷാന, റഹ്‌മത്ത് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ചടങ്ങിൽ റയ്യാൻ സോൺ മലർവാടി ഫുട്‌ബോൾ ടീമിനെയും കോച്ചിനെയും ആദരിച്ചു. മലർവാടി കോർഡിനേറ്റർ അസ്ഹർ അലി നന്ദി പറഞ്ഞു.