ഖത്തറിൽ വ്യക്തികൾക്ക് വാഹനങ്ങൾ നേരിട്ട് ഇറക്കുമതി ചെയ്യാമെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം

വാഹനം വാങ്ങാൻ ഇനി ഡീലർമാരെ കാത്തിരിക്കേണ്ട

Update: 2025-01-08 16:34 GMT
Advertising

ദോഹ: ഖത്തറിൽ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇനി ഡീലർമാരെ കാത്തിരിക്കേണ്ടതില്ല, വ്യക്തികൾക്ക് കമ്പനികളിൽ നിന്ന് നേരിട്ട് വാഹനങ്ങൾ ഇറക്കുമതി ചെയ്യാമെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം വ്യക്തമാക്കി. ഡീലർമാരെ വാഹനക്കമ്പനിയിൽ നിന്നോ, ഡീലർമാരിൽ നിന്നോ, വാറന്റിയും വിൽപനാനന്തര സേവനങ്ങളും ഉറപ്പുവരുത്തണമെന്ന് മാത്രം. കാലതാമസമില്ലാതെ സ്‌പെയർപാർട്‌സുകൾ ലഭ്യമാക്കണം. ഇത് കമ്പനിയുടെ ഉത്തരവാദിത്തമാണ്. ഗൾഫ് സ്റ്റാൻഡേർഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം വാഹനം ഖത്തറിലേക്ക് ഇറക്കുമതി ചെയ്യേണ്ടതെന്നും ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News