ഖത്തറിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ലാൻഡ് റോയൽ പ്രോപ്പർട്ടീസ് പത്താംവാർഷികം ആഘോഷിച്ചു
ഉപഭോക്താക്കൾക്ക് വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കി
ദോഹ: ഖത്തറിലെ മുൻനിര റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ലാൻഡ് റോയൽ പ്രോപ്പർട്ടീസ് പത്താംവാർഷികം ആഘോഷിച്ചു. ഉപഭോക്താക്കൾക്ക് വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കി. നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഉപഭോക്താക്കൾക്ക് എല്ലാവിധ സേവനങ്ങളും വിരൽത്തുമ്പിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായാണ് ലാൻഡ് റോയൽ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയത്.
പ്രോപ്പർട്ടികൾ കാണാനും സേവനങ്ങൾ ആവശ്യപ്പെടാനും അതിന്റെ പുരോഗതി അറിയാനുമെല്ലാം ആപ്ലിക്കേഷനിൽ സൗകര്യമുണ്ട്. ഇത്തരമൊരു ആപ്ലിക്കേഷൻ ദോഹയിൽ ഉപഭോക്താക്കളിലേക്ക് ആദ്യമായി അവതരിപ്പിക്കുന്നത് ലാൻഡ് റോയലാണെന്ന് ലാൻഡ് റോയൽ പ്രോപ്പർട്ടീസ് മാനേജിങ് ഡയറക്ടർ സുഹൈർ ആസാദ് പറഞ്ഞു.
പത്താംവാർഷികാഘോഷത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ സ്ഥാപനത്തിൽ വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെ ആദരിച്ചു. ഖത്തരി പങ്കാളി മുഹമ്മദ് അഹമ്മദ് അൽ മൻസൂരി, ഡയറക്ടർമാരായ മുഹമ്മദ് മിയാൻദാദ്, വി.പി സെലിൻ മൊയ്ദീൻ എന്നിവർ കമ്പനിയുടെ ഭാവി സ്വപ്‌നങ്ങൾ പങ്കുവെച്ചു. മുഹമ്മദ് അൽമന, അഹമ്മദ് ഇഷാഖ് ഹാഷ്മി, യൂസുഫ് ഖറാനി തുടങ്ങിയവർ സംബന്ധിച്ചു.