സൗഹൃദം ഊഷ്മളമാക്കി ഖത്തർ അമീറിൻ്റെ ബ്രിട്ടീഷ് സന്ദർശനം

ബ്രിട്ടീഷ് പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ ഗസ്സയിലെ ഇസ്രായേൽ അധിനിവേശം സൃഷ്ടിക്കുന്ന മാനുഷിക പ്രതിസന്ധികൾ അമീർ ചൂണ്ടിക്കാട്ടി

Update: 2024-12-04 17:50 GMT
Advertising

ദോഹ: സൗഹൃദം ഊഷ്മളമാക്കി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ബ്രിട്ടീഷ് സന്ദർശനം. ബ്രിട്ടീഷ് പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ ഗസ്സയിലെ ഇസ്രായേൽ അധിനിവേശം സൃഷ്ടിക്കുന്ന മാനുഷിക പ്രതിസന്ധികളും അമീർ ചൂണ്ടിക്കാട്ടി. രണ്ടു ദിവസങ്ങളിലായി നടന്ന സന്ദർശനത്തിൽ ബ്രിട്ടീഷ് പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലാണ് അമീർ ഗസ്സയിലെ മാനുഷിക പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചത്.

യുദ്ധം തുടങ്ങിയ ആദ്യ ദിനം മുതൽ വെടിനിർത്തലിനായി ഖത്തർ നടത്തിയ ശ്രമങ്ങൾ അമീർ വിശദീകരിച്ചു. നാമാവശേഷമായ ഗസ്സയിൽ സമാധാനം സാധ്യമാക്കാൻ ശക്തമായ ഇടപെടലുകൾ വേണം. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ മാത്രമേ ശാശ്വത പരിഹാരം കാണാൻ കഴിയൂവെന്നും അമീർ വ്യക്തമാക്കി.

ഗസ്സയിൽ വെടിനിർത്തലിനുള്ള ഖത്തറിന്റെ ശ്രമങ്ങളെ ചാൾസ് രാജാവ് അഭിനന്ദിച്ചു. ഖത്തറും ബ്രിട്ടനും തമ്മിലെ സൈനിക, പ്രതിരോധ, സുരക്ഷാ സഹകരണം ശക്തിപ്പെടുത്താനും, വിവിധ മേഖലകളിലെ സഹകരണത്തിനും സന്ദർശനം വഴിയൊരുക്കിയതായി അമീർ പറഞ്ഞു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ ആൽഥാനിയും ഉന്നത സംഘവും അമീറിനെ സന്ദർശനത്തിൽ അനുഗമിച്ചു.


Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News