ലബനനിൽ നിന്നുള്ള ചില പച്ചക്കറികളുടെ ഇറക്കുമതി ഖത്തർ നിർത്തിവെക്കുന്നു

സാംപിൾ പരിശോധനകളിൽ കൂടിയ അളവിൽ രാസവസ്തുക്കളും ഇ കോളി ബാക്ടീരിയയുടെയും സാനിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

Update: 2021-10-29 17:21 GMT
Editor : abs | By : Web Desk
Advertising

ലബനനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന മല്ലിയില, പുതിന, പാഴ്‌സലി, തൈം, പാഴ്സ്ലി, മൊലോകിയ തുടങ്ങി ഭക്ഷ്യ ഇലകളുടെ ഇറക്കുമതിക്കാണ് ഭക്ഷ്യമന്ത്രാലയം നിരോധനമേർപ്പെടുത്തുന്നത്. സാംപിൾ പരിശോധനകളിൽ കൂടിയ അളവിൽ രാസവസ്തുക്കളും ഇ കോളി ബാക്ടീരിയയുടെയും സാനിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

അടുത്ത മാസം ഏഴ് മുതൽ ലബനനിൽ നിന്നും ഇത്തരം പച്ചക്കറികൾ ഇറക്കുമതി ചെയ്യരുതെന്നാണ് ഉത്തരവ്. ഖത്തറിൽ സ്വദേശികളും വിദേശികളും ഭക്ഷണത്തിനൊപ്പം വേവിക്കാതെ തന്നെ കഴിക്കുന്ന ഇലകളാണിവ. ഈ സാഹചര്യത്തിൽ കൂടിയാണ് ഇത്തരം പച്ചക്കറികളുടെ പരിശോധനകൾ കർശനമാക്കിയത്.

ഭക്ഷ്യ സുരക്ഷയ്ക്ക് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന രാജ്യങ്ങളിലൊന്നായ ഖത്തർ ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ ഗുണനിലവാരപരിശോധനയ്ക്കായി ഏറ്റവും നൂതനവും കുറ്റമറ്റതുമായ സംവിധാനങ്ങളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News