പുതുവര്‍ഷത്തില്‍ പുതിയ സമയക്രമം പ്രഖ്യാപിച്ച് ദോഹ മെട്രോ
രാവിലെ 5 മുതല്‍ പുലര്‍ച്ചെ ഒരു മണിവരെയാണ് ഇനി മെട്രോ പ്രവര്‍ത്തിക്കുക
ദോഹ: പുതിയ സമയക്രമവുമായാണ് ദോഹ മെട്രോയും ലുസൈല്‍ ട്രാമും പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. ഇനി മുതല്‍ മെട്രോ രാവിലെ 5 മണിക്ക് സര്‍വീസ് തുടങ്ങും. പുലര്‍ച്ചെ ഒരു മണിവരെ യാത്ര ചെയ്യാം. നേരത്തെ രാവിലെ ആറ് മുതല്‍ 12 മണിവരെയായിരുന്നു മെട്രോ സര്‍വീസ്. വെള്ളിയാഴ്ചകളില്‍ രാവിലെ 9 മുതല്‍ പുലര്‍ച്ചെ ഒരുമണി വരെയാണ് സര്‍വീസ്.
നേരത്തെ രണ്ട് മണിക്കാണ് സര്‍വീസ് തുടങ്ങിയിരുന്നത്. ലുസൈല്‍ ട്രാം രാവിലെ 5 മുതല്‍ പുലര്‍ച്ചെ ഒന്നര വരെ സര്‍വീസ് നടത്തും. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ പുലര്‍ച്ചെ ഒന്നരവരെ സര്‍വീസുണ്ടാകും. മെട്രോ ലിങ്ക്, മെട്രോ എക്സ്പ്രസ് സര്‍വീസുകളും ഇതിനനുസരിച്ച് ക്രമീകരിക്കും. ഇതോടൊപ്പം തന്നെ
99 രൂപയ്ക്ക് പരിധിയില്ലാതെ യാത്ര അനുവദിക്കുന്ന പ്രതിമാസ മെട്രോ പാസിന്റെ കാലാവധിയും നീട്ടി. ഏപ്രില്‍ വരെ ഈ സൗകര്യം പ്രയോജനപ്പെടുത്താം. നേരത്തെ ഡിസംബറില്‍ ഈ ഓഫര്‍ അവസാനിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. പൊതുഗതാഗത സൗകര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മെട്രോ കൂടുതല്‍ സമയം സര്‍വീസ് നടത്താന്‍ തീരുമാനിച്ചത്.