ഗസ്സയിലെ ആരോഗ്യ പ്രവർത്തനങ്ങൾക്കായി സൗദി അയച്ച 14 ആംബുലൻസുകൾ ഗസ്സയിലെത്തി

ഫലസ്തീൻ ജനതയെ സഹായിക്കാനായി സൗദി നടത്തി വരുന്ന ജനകീയ കാമ്പയിൻ്റെ ഭാഗമായാണിത്.

Update: 2023-12-02 18:59 GMT
Editor : rishad | By : Web Desk
Advertising

റിയാദ്: ഗസ്സയിലെ ആരോഗ്യ പ്രവർത്തനങ്ങൾക്കായി സൗദി അയച്ച 14 ആംബുലൻസുകൾ ഗസ്സയിലെത്തി. അടിയന്തര സഹായ സാമഗ്രികളുമായി സൗദിയുടെ ഇരുപത്തിനാലാമത്തെ വിമാനവും ഈജിപ്ത്തിലെത്തി. ഫലസ്തീൻ ജനതയെ സഹായിക്കാനായി സൗദി നടത്തി വരുന്ന ജനകീയ കാമ്പയിൻ്റെ ഭാഗമായാണിത്.

ഫലസ്തീനിലേക്ക് സൗദി അയക്കാൻ തീരുമാനിച്ച 20 ആംബുലൻസുകളിൽ 14 എണ്ണമാണ് ഇപ്പോൾ റഫ അതിർത്തി കടന്ന് ഗസ്സയിലെത്തിയത്. സുപ്രധാന നിരീക്ഷണ ഉപകരണങ്ങൾ, ഓക്‌സിജൻ സിലിണ്ടറുകൾ, പ്രഥമശുശ്രൂഷ കിറ്റുകൾ, പൊള്ളലേൽക്കുന്നവർക്കുള്ള ചികിത്സാ യൂണിറ്റുകൾ, എന്നിവയുൾപ്പെടെയുള്ള പ്രധാനപ്പെട്ട മെഡിക്കൽ ഉപകരണങ്ങളുൾപ്പെടുന്നതാണ് ആംബുലൻസുകൾ.

ഇസ്രായേൽ ആക്രമണത്തിനിരയായികൊണ്ടിരിക്കുന്ന ഫലസ്തീൻ ജനതയെ സഹായിക്കന്നതിനായി സൗദിയിൽ ആരംഭിച്ച ജനകീയ കാമ്പയിൻ്റെ ഭാഗമായാണിത്. കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിൻ്റെ നേതൃത്വത്തിലാണ് ധനസമാഹരണവും സഹായ വിതരണവും നടത്തുന്നത്.

അതിനിടെ ഫലസ്തീൻ ജനതക്കുള്ള ഭക്ഷണ, പാർപ്പിട, ചികിത്സാ സാമഗ്രികളുാമായി സൗദിയുടെ 24 ാമത്തെ സഹായ വിമാനവും ഈജിപ്തിലെ അൽ അരീഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. 

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News