Writer - razinabdulazeez
razinab@321
റിയാദ്: മദീനയിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളായ മസ്ജിദുൽ ഖുബാ, ദുൽ ഹുലൈഫ മീക്കാത്ത് മസ്ജിദുകളുടെ നവീകരണ വികസന പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. ഇതിന്‍റെ ഭാഗമായി ജനുവരി 20 മുതൽ ഇവിടെ പാർക്കിംഗിന് ഫീസ് ഈടാക്കുമെന്ന് ഇസ്ലമിക മന്ത്രാലയം വ്യക്തമാക്കി. ചെറു വാഹനങ്ങള്‍ക്ക് രണ്ട് റിയാലും, ബസ്സുകൾക്ക് പത്ത് റിയാലുമാണ് നിരക്ക്. ആദ്യ 15 മിനിറ്റ് സൗജന്യമായിയിരിക്കും. പദ്ധതിയുടെ ഭാഗമായി സ്മാര്‍ട്ട് ഗൈറ്റുകള്‍ സ്ഥാപിച്ചു. ഇരു മസ്ജിദുകളിലും വലിയ വികസന പ്രവർത്തനങ്ങളാണ് പൂർത്തിയാക്കിയത്. എയർകണ്ടീഷനുകൾ, കുടിവെള്ള സൗകര്യങ്ങള്‍, വിശാലമായ പ്രാര്‍ഥന സൗകര്യങ്ങള്‍ തുടങ്ങി നിരവധി വികസന പ്രവർത്തികള്‍ പൂര്‍ത്തീകരിച്ചു. മദീന വികസന അതോറിറ്റിയാണ് ഖുബാ മസ്ജിദ് അറ്റകുറ്റപ്പണികളുടെയും മറ്റു പ്രവർത്തനങ്ങളുടെയും ചുമതല വഹിച്ചത്. മസ്ജിദുന്നബവി കഴിഞ്ഞാൽ മദീനയിലെ ഏറ്റവും വലിയ പള്ളിയാണ് ഖുബാ. ഇവിടേക്കും ആയിരങ്ങൾ ദിവസവും സന്ദർശനത്തിന് എത്തുന്നുണ്ട്.