സൗദിയില്‍ 20 അംഗ മോഷണ സംഘം പിടിയില്‍

പിടിയിലായവരെല്ലാം പാകിസ്ഥാന്‍ പൗരന്മാരാണ്

Update: 2022-03-22 09:55 GMT
Advertising

സൗദിയില്‍ റിയാദ് കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ 20 അംഗ സംഘത്തെ പിടികൂടി. പിടിയിലായവരെല്ലാം പാകിസ്ഥാന്‍ പൗരന്മാരാണ്.

വിശദമായ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഇവര്‍ പിടിയിലായതെന്ന് റിയാദ് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു,

ഗോഡൗണുകളും ഫാക്ടറികളും നിര്‍മാണത്തിലിരിക്കുന്ന സൈറ്റുകളുമെല്ലാമാണ് സംഘം മോഷണത്തിനായി തിരഞ്ഞെടുത്തിരുന്നത്. ഇത്തരം നിരവധി സ്ഥലങ്ങളില്‍ നിന്നായി ഇലക്ട്രിക്കല്‍ ഉപകരണങ്ങളും ചെമ്പ് കട്ടറുകളും മോഷ്ടിച്ചിരുന്നു. കൂടാതെ, മോഷണത്തിനിടയില്‍ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ചതിനും മോഷ്ടിച്ച വാഹനം കുറ്റകൃത്യം നടത്താനുപയോഗിച്ചതിനും ചേര്‍ത്താണ് സംഘത്തെ അറസ്റ്റ് ചെയ്തത്.

മോഷണത്തിനുപയോഗിച്ച ഉപകരണങ്ങളും 29,377 റിയാലും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. നിയമനടപടികള്‍ക്ക് ശേഷം പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News