മീഡിയവൺ സൂപ്പർ കപ്പ് മത്സരങ്ങൾക്ക് റിയാദിൽ വർണാഭമായ തുടക്കം

റിയാദ് ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷനുമായി ചേര്ന്ന് സംഘടിപ്പിക്കുന്ന ലോകകപ്പ് ഫുട്ബോൾ ഫാൻസ് ടൂർണമെന്റിനു വമ്പിച്ച ജനപങ്കാളിത്തമാണ് ആരാധകരിൽനിന്ന് ലഭിക്കുന്നത്.

Update: 2022-11-17 19:01 GMT
Advertising

റിയാദ്: മീഡിയവൺ സൗദി സൂപ്പർ കപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് റിയാദിൽ വർണാഭമായ തുടക്കം. റിഫയുമായി സഹകരിച്ചാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. ലോകകപ്പ് വമ്പന്മാരായ വ്യത്യസ്ത രാജ്യങ്ങളെ പ്രധിനിധീകരിച്ച് പങ്കെടുക്കുന്ന കരുത്തരായ എട്ട് ടീമുകൾ ആരാധകർക്ക് ആവേശം പകർന്ന് മൈതാനത്ത് ഏറ്റുമുട്ടും.

റിയാദ് ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷനുമായി ചേര്ന്ന് സംഘടിപ്പിക്കുന്ന ലോകകപ്പ് ഫുട്ബോൾ ഫാൻസ് ടൂർണമെന്റിനു വമ്പിച്ച ജനപങ്കാളിത്തമാണ് ആരാധകരിൽനിന്ന് ലഭിക്കുന്നത്. റിയാദ് അൽഖർജ് റോഡിലെ അൽ ഇസ്‌കാൻ സ്റ്റേഡിയത്തിൽ വെച്ചാണ് കളികൾ. ടീമുകളുടെ മാർച്ച്പാസ്റ്റോടെ ഔപചാരിക തുടക്കമായി. താരലേലത്തിലൂടെ കരസ്ഥമാക്കിയ 20 കളിക്കാരുമായാണ് ഓരോ ഫാൻസ് ടീമും കളിക്കളത്തിലെത്തുന്നത്. ലോകകപ്പ് ഫുട്ബാളിന്റെ സൗഹൃദവും മാനവികവുമായ സന്ദേശങ്ങൾ വിളംബരം ചെയ്യുകയും കളിയാവേശം ജനങ്ങളിലേക്ക് പകരുകയുമാണ് മേളയുടെ ലക്ഷ്യം.

ആദ്യ കളിയിൽ ഫ്രാൻസ് ഇംഗ്ലണ്ടിനെയും രണ്ടാം കളിയിൽ അർജന്റീന ജർമനിയെയും നേരിടും. ബ്രസീൽ സൗദി അറേബ്യയുമായും പോർച്ചുഗൽ ഇന്ത്യയുമായും ഏറ്റുമുട്ടും. തുടർന്ന് സെമിഫൈനൽ ഫൈനൽ മത്സരങ്ങളും നടക്കും. കായിക സാംസ്‌കാരിക രംഗത്തുള്ള സൗദി പ്രമുഖരും ടൂർണമെന്റിന്റെ പ്രായോജകരും അതിഥികളായി പങ്കെടുക്കുന്ന മേള പുലർച്ചവരെ നീളും. കാൽപന്തു കളിയുടെ ചാരുതയും കളിയാവേശത്തിന്റെ ആരവവും നേരിൽകാണാനുള്ള റിയാദുകാരുടെ കാത്തിരുപ്പ് കൂടിയാണ ഇതോടെ സഫലമായത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News