ജിദ്ദയിലെ ഇന്റർനാഷണൽ ഷോപ്പിങ് സെന്ററിൽ വൻ തീപിടിത്തം

മലയാളികൾ ഉൾപ്പെടെയുള്ളവരുടെ നിരവധി കടകൾ കത്തി നശിച്ചു

Update: 2024-09-29 15:52 GMT
Advertising

ജിദ്ദ: ജിദ്ദ നഗര മധ്യത്തിലെ ഇന്റർനാഷണൽ ഷോപ്പിങ് സെന്ററിൽ വൻ തീപിടിത്തം. പുലർച്ചെ നാലുമണിയോടെയുണ്ടായ തീപിടിത്തത്തിൽ മലയാളികൾ ഉൾപ്പെടെയുള്ളവരുടെ നിരവധി കടകൾ കത്തി നശിച്ചു. ആളപായമില്ലെന്നും തീയണച്ചെന്നും സൗദി സിവിൽ ഡിഫൻസ് അറിയിച്ചു. ജിദ്ദയിലെ ഏറ്റവും പഴക്കമേറിയ വാണിജ്യ കേന്ദ്രമാണ് ഇൻറർനാഷണൽ ഷോപ്പിംഗ് സെന്റർ. ഇതിനകത്തെ സൂപ്പർമാർക്കറ്റ് ഉൾപ്പെടെ കടകളും ഓഫീസുകളും തീപിടിത്തത്തിൽ കത്തിയമർന്നു. മലയാളികളുടെ കടകളും ഇതിൽ പെട്ടു.

സെന്ററിന്റെ നാലാം ഗേറ്റിൽ നിന്നാണ് തീ കത്തിപ്പടർന്നത്. ഇതോടെ 100 കണക്കിന് ഷോപ്പുകളെ തീ വിഴുങ്ങി. ആളുകൾ ഒഴിഞ്ഞ സമയമായിരുന്നു. ഇതിനാൽ ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. സൂപ്പർമാർക്കറ്റ്, ആഭരണ ശാലകൾ, ഇലക്ട്രോണിക് വസ്തുക്കൾ, വസ്ത്രങ്ങൾ, വാച്ചുകൾ, സൗന്ദര്യ വസ്തുക്കൾ, സുഗന്ധ ദ്രവ്യങ്ങൾ എന്നിങ്ങിനെ വിവിധ സ്ഥാപനങ്ങൾ ഇവിടെയുണ്ടായിരുന്നു. ജിദ്ദയിലെ വിനോദസഞ്ചാരികളുടെ സന്ദർശന കേന്ദ്രം കൂടിയായിരുന്നു സെന്റർ.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News