ഹജ്ജ് സേവനങ്ങളില്‍ വീഴ്ച വരുത്തിയ കമ്പനികള്‍ക്കെതിരെ നടപടി; ഹജ്ജ് ഉംറ മന്ത്രാലയം
കഴിഞ്ഞ വർഷത്തെ ഹജ്ജ് സേവനങ്ങളിൽ വീഴ്ച വരുത്തിയ കമ്പനികൾക്കും ഏജൻസികൾക്കുമെതിരെയാണ് നടപടി സ്വീകരിക്കുക. മന്ത്രാലയം ഏർപ്പെടുത്തിയ പ്രത്യേക കമ്മിറ്റി നല്കിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നീക്കം.
ഹജ്ജ് സേവനങ്ങളിൽ വീഴ്ച വരുത്തിയ ആഭ്യന്തര ഹജ്ജ് സർവീസ് കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നടപടിക്കൊരുങ്ങി ഹജ്ജ് ഉംറ മന്ത്രാലയം. ഏജൻസികളുടെയും കമ്പനികളുടെയും പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിന് മന്ത്രാലയം ഏർപ്പെടുത്തിയ പ്രത്യേക കമ്മിറ്റി സമര്പ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ വർഷത്തെ ഹജ്ജ് സേവനങ്ങളിൽ വീഴ്ച വരുത്തിയ കമ്പനികൾക്കും ഏജൻസികൾക്കുമെതിരെയാണ് നടപടി സ്വീകരിക്കുക. മന്ത്രാലയം ഏർപ്പെടുത്തിയ പ്രത്യേക കമ്മിറ്റി നല്കിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നീക്കം. ഹജ്ജ് സീസണിൽ തീർഥാടകർക്ക് നൽകുന്ന സേവനങ്ങളിൽ കുറവ് വരുത്തുക. മന്ത്രാലയം നിർദ്ദേശിച്ച വ്യവസ്ഥകളും ചട്ടങ്ങളും കൃത്യമായി പാലിക്കാതിരിക്കുക തുടങ്ങിയ വീഴ്ചകൾ കണ്ടെത്തിയ കമ്പനികൾക്കെതിരെയാണ് നടപടി കൈകൊള്ളുക. പിഴയുൾപ്പെടെയുള്ള നടപടികളാവും സ്വീകരിക്കുക.
വരും വർഷങ്ങളിൽ ഹജ്ജ് തീർഥാടകർക്കുള്ള സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് മന്ത്രാലയം നേരത്തെ വിവിധ നിർദ്ദേശങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. തീർഥാടകരുടെ മുഴുവൻ സേവനങ്ങളും ഏകീകൃത പ്ലാറ്റ് ഫോം വഴി നിയന്ത്രി്കുന്നതാണ്.