സൗദിഅറേബ്യ ഗസ്സക്കായി കടൽമാർഗം അയച്ച സഹായ വസ്തുക്കൾ ഈജിപ്തിലെത്തി

250 കണ്ടയ്‌നറുകളിലായി ഭക്ഷണം, മരുന്ന്, താല്‍ക്കാലിക പാര്‍പ്പിടങ്ങള്‍ എന്നിവയാണ് വിതരണത്തിനായി അയച്ചത്

Update: 2023-11-25 19:12 GMT
Editor : rishad | By : Web Desk
Advertising

റിയാദ്: സൗദി അറേബ്യ ഗസ്സക്കായി കടല്‍മാര്‍ഗം അയച്ച സഹായ വസ്തുക്കള്‍ ഈജിപ്തിലെത്തി. 250 കണ്ടയ്‌നറുകളിലായി ഭക്ഷണം, മരുന്ന്, താല്‍ക്കാലിക പാര്‍പ്പിടങ്ങള്‍ എന്നിവയാണ് വിതരണത്തിനായി അയച്ചത്.

കണ്ടയ്‌നറുകള്‍ കരമാര്‍ഗം റഫാ അതിര്‍ത്തി വഴി ഗസ്സയിലെത്തിച്ച് വിതരണമാരംഭിക്കാനുള്ള നടപടികള്‍ക്കും തുടക്കമായി. യുദ്ധക്കെടുതി അനുഭവിക്കുന്ന ഗസ്സയിലെ സാധാരണക്കാര്‍ക്കുള്ള സൗദിയുടെ സഹായ പ്രവാഹം തുടരുകയാണ്.

കഴിഞ്ഞ് ദിവസം കടല്‍മാര്‍ഗം അയച്ച സഹായ വസ്തുക്കള്‍ ഈജിപ്തിലെ പോര്‍ട്ട് സെയ്ത് തുറമുഖത്തെത്തി. 250 കണ്ടെയിനറുകള്‍ വഹിച്ചുള്ള ചരക്ക് കപ്പലാണ് സഹായവുമായി ഈജിപ്തിലെത്തിയത്. 1050 ടണ്‍ ഭക്ഷണം, മരുന്ന്, താല്‍ക്കാലിക പാര്‍പ്പിട സൗകര്യങ്ങള്‍ എന്നിവ അടങ്ങുന്നതാണ് സഹായം.

വ്യോമ, കര, കടല്‍ മാര്‍ഗം സൗദിയുടെ വിവിധ സഹായങ്ങള്‍ ഇതിനകം ഈജിപ്ത് വഴി ഗസ്സയിലെത്തിട്ടുണ്ട്. ആദ്യഘട്ടത്തിലെത്തിച്ച സഹായങ്ങളുടെ വിതരണവും നടന്നു വരികയാണ്. കടല്‍ മാര്‍ഗമെത്തിച്ച വസ്തുക്കള്‍ കരമാര്‍ഗം റഫ അതിര്‍ത്തി വഴി ഗസ്സയിലെത്തിച്ച് വിതരണം ചെയ്യുന്നതിനുള്ള ഒരുക്കങ്ങളും തുടങ്ങി. ഇതിനു പുറമേ പത്തൊമ്പത് വിമാനങ്ങളിലും സൗദിയുടെ സഹായം വിതരണത്തിനായി ഈജിപ്തിലെത്തിച്ചിട്ടുണ്ട്. ഗസ്സക്കായി സഹായമൊരുക്കുന്നതിന് സൗദി വിപുലമായ ഫണ്ട് ശേഖരണവും നടത്തിവരുന്നുണ്ട്. 

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News