സൗദി എയർലൈൻസ് വിമാനത്തിലെ തീപിടിത്തത്തിൽ അന്വേഷണം പ്രഖ്യാപിച്ചു

സൗദി ട്രാൻസ്പോർട്ട് സേഫ്റ്റി സെന്ററാണ് അന്വേഷണത്തിന് ഉത്തരവിട്ടത്

Update: 2024-07-13 17:56 GMT
Editor : Thameem CP | By : Web Desk
Advertising

റിയാദ് : സൗദി എയർലൈൻസ് വിമാനത്തിലെ തീപിടിത്തത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. സൗദി ട്രാൻസ്പോർട്ട് സേഫ്റ്റി സെന്ററാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. റിയാദിൽ നിന്ന് പാകിസ്താനിലെ പെഷാവാറിലേക്ക് പോവുകയായിരുന്ന സൗദി എയർലൈൻസാണ് കഴിഞ്ഞ ദിവസം അപകടത്തിൽ പെട്ടത്.

വിമാനത്താവളത്തിൽ ഇറങ്ങി റൺവേയിലൂടെ ഓടുന്നതിനിടെയാണ് ലാൻഡിങ് ഗിയറിൽ നിന്ന് തീ ഉയർന്നത്. ഉടൻ തന്നെ വിമാനം നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞതിനാൽ വൻ അപകടമാണ് ഒഴിവായത്. 276 യാത്രക്കാരും, 21 വിമാന ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി ട്രാൻസ്പോർട്ട് സേഫ്റ്റി സെന്റർ. ബന്ധപ്പെട്ട അധികാരികളുമായി അന്വേഷണ സംഘം ആശയവിനിമയം നടത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു, ലാൻഡിംഗ് ഗിയറിൽ തീപടർന്നതിന്റെ കാരണം പരിശോധിച്ച് കണ്ടെത്തും. സർവീസുകൾ പുനഃസ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും. എല്ലാ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ പ്രാധാന്യം കൊടുക്കുമെന്നും എയർലൈൻസ് വക്താവ് വ്യക്തമാക്കി.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News