പതിനെട്ട് വർഷമായി സൈക്കിളിൽ ലോകംചുറ്റൽ; ഇന്ത്യന്‍ സാഹസിക സഞ്ചാരി സൗദിയില്‍
എയ്ഡ്‌സിനെതിരായ ബോധവല്‍ക്കരണം നടത്തിയാണ് യാത്ര
ദമ്മാം: പതിനെട്ട് വര്‍ഷമായി ബൈസെക്കിളില്‍ ലോകം ചുറ്റുന്ന ഇന്ത്യന്‍ സാഹസിക സഞ്ചാരി സൗദിയിലെത്തി. 169 രാജ്യങ്ങളിൽ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് വെസ്റ്റ് ബംഗാൾ സ്വദേശിയായ സോമന്‍ ദേപനാഥ് സൗദിയിലെത്തിയത്. രണ്ടായിരത്തി നാലില്‍ ആരംഭിച്ച യാത്ര ഒരു ലക്ഷത്തി എണ്‍പത്തിഅയ്യായിരം കിലോമീറ്ററുകള്‍ താണ്ടിയാണ് സൗദിയില്‍ പ്രവേശിച്ചത്.
2004ലാണ് വെസ്റ്റ് ബംഗാള്‍ ബസന്തി സ്വദേശി സോമന്‍ ദേപനാഥ് ബൈസൈക്കിളില്‍ സാഹസിക യാത്ര പുറപ്പെട്ടത്. '169 രാജ്യങ്ങളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ താൻ പതിനെട്ട് വര്‍ഷം സൈക്കിളില്‍ 185400 കിലോമീറ്റര്‍ താണ്ടിയാണ് ഇത്രയും രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. തന്റെ യാത്രയിലെ 170ാമത്തെ രാജ്യമായ സൗദി ഏറെ അതിശയിപ്പിച്ചു'വെന്ന് ദേപനാഥ് പറഞ്ഞു
സൗദി അധികാരികളില്‍ നിന്നും ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ നിന്നും ഹൃദ്യമായ സ്വീകരണമാണ് ദേപനാഥിന് ലഭിച്ചത്. എയ്ഡ്‌സിനെതിരായ ബോധവല്‍ക്കരണം, മാനവികത, പ്രകൃതി സംരക്ഷണം എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് യാത്ര സംഘടിപ്പിച്ചു വരുന്നത്. വര്‍ഷങ്ങള്‍ നീണ്ട തന്റെ യാത്രയിലൂടെ ലക്ഷ്യം നിറവേറ്റാന്‍ കഴിഞ്ഞുവെന്നും ദേപനാഥ് പറഞ്ഞു. വിവിധ ഇന്ത്യന്‍ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ സ്വീകരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.