എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ സീഫ് ഓണാഘോഷം സംഘടിപ്പിച്ചു
സൗദി കിഴക്കൻ പ്രവിശ്യയിലെ എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ സീഫ് ഓണാഘോഷം സംഘടിപ്പിച്ചു. വനിതകൾക്കായി നടത്തിയ പായസ മത്സരം, മാവേലിയുടെ എഴുന്നള്ളത്ത്, അത്തപ്പൂക്കളo, വനിതകളുടെയും, പുരുഷൻമാരുടെയും വടംവലി എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
പ്രോഗ്രാം കമ്മിറ്റി കൺവീനർ നാസ്സർ ഖാദർ അദ്ധ്യക്ഷ്യത വഹിച്ച ചടങ്ങ് സീഫ് പ്രസിഡന്റ് സുനിൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സീഫ് സെക്രട്ടറി അഷറഫ് ആലുവ സ്വാഗതം പറഞ്ഞ പരിപാടിക്ക് ട്രഷറർ റെജി പീറ്റർ നന്ദി പറഞ്ഞു .
സുജ റെജി, മായ ജിബി, റൂബി അജ്മൽ എന്നിവരുടെ നേത്രുത്വത്തിൽ വനിതാവേദി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. ആവേശകരമായ സീഫ്-ഈസ്റ്റേൺ പായസ മത്സരത്തിൽ സീന വർഗീസ്, എലിസബത്ത് എന്നിവർ യഥാക്രമം ഒന്നും രണ്ടുo സ്ഥാനങ്ങൾക്കുള്ള സ്വർണ്ണ നാണയങ്ങൾ കരസ്ഥമാക്കി. ഷറഫുദീൻ, ഷഫീഖ്, ഫൈസൽ വെള്ളാഞ്ഞി, അൻവർ സാദിക്ക്, വിൻ ടോം, നിസ്സാർ പള്ളിക്കര, ജിബി തമ്പി, കമാൽ കളമശ്ശേരി, ഷാബിൻ, സലാം, ഇബ്രാഹിം സാബു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.