മെഡിക്കൽ പഠനത്തിന്റെ പ്രിയപ്പെട്ട കേന്ദ്രമായി അസർബൈജാൻ

വിദേശ രാജ്യങ്ങളിലെ മെഡിക്കൽ പഠനമാഗ്രഹിക്കുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഏറെ പ്രിയമുള്ള ഇടമായി അസർബൈജാൻ മാറുന്നതായി ഈ രംഗത്തുള്ളവർ പറയുന്നു.

Update: 2022-08-17 18:48 GMT
Advertising

റിയാദ്: വിദേശത്ത് മെഡിക്കൽ പഠനമാഗ്രഹിക്കുന്നവരുടെ ഇഷ്ട കേന്ദ്രമായി അസർബൈജാൻ മെഡിക്കൽ കോളേജ് മാറുന്നതായി സൗദിയിൽ നിന്നുള്ള വിദ്യാർഥികളും രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തുന്നു. കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന അസ്പിറോം ഓവർസീസ് എഡുക്കേഷൻ കൺസൾട്ടൻസി മുഖേനയാണ് ഇവിടെ പ്രവേശനം നേടുന്നത്. മികച്ച പഠന, താമസ സൗകര്യങ്ങളും സാധാരണക്കാർക്ക് പോലും താങ്ങാവുന്ന മിതയമായ ഫീസ് നിരക്കുമാണ് കൂടുതൽ പേരെ അസർബൈജാനിലേക്ക് ആകർഷിക്കുന്നത്.

വിദേശ രാജ്യങ്ങളിലെ മെഡിക്കൽ പഠനമാഗ്രഹിക്കുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഏറെ പ്രിയമുള്ള ഇടമായി അസർബൈജാൻ മാറുന്നതായി ഈ രംഗത്തുള്ളവർ പറയുന്നു. മികച്ച പഠന, താമസ, ഭക്ഷണ സകര്യങ്ങളും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ഫീസ് നിരക്കും ലഭിക്കുന്നതാണ് കൂടുതൽ പേരെ ഇവിടേക്ക് ആകർഷിക്കുന്നത്.

അന്താരാഷ്ട്ര നിലവാരവും അംഗീകാരങ്ങളും നേടിയ സർവ്വകലാശാലക്ക് കീഴിലാണ് മെഡിക്കൽ കോളേജിന്റെ പ്രവർത്തനം. ഇന്ത്യയിലെ നാഷണല് മെഡിക്കല് കമ്മീഷന് നിഷ്‌കര്ഷിക്കുന്ന എല്ലാ നിയമങ്ങളും പാലിക്കുന്ന സർവകലാശാല കൂടിയാണിത്. നിയമങ്ങളെ കുറിച്ച് കൂടുതൽ അവബോധം നൽകുന്നതിനും ആസ്പിറോം സഹായിക്കുന്നുണ്ട്.

ആസ്പിറോമിന്റെ ശാഖ അസർബൈജാനിലും പ്രവർത്തിക്കുന്നുണ്ട്. ഒഫീസ് മുഖേന ഇന്ത്യൻ വിദ്യാർഥികൾക്ക് വേണ്ട സഹായങ്ങൾ ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. ഈ വർഷത്തെ അഡ്മിഷൻ നടപടികൾ ഈ മാസാവസാനത്തോട് കൂടി അവസാനിക്കുമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News