ഹജ്ജിനിടെ കാണാതായ ശേഷം മരിച്ച മലയാളിയുടെ ഖബറടക്കം മക്കയിൽ പൂർത്തിയായി
ഹജ്ജ് കഴിഞ്ഞ് ഏറെ കാത്തിരുന്ന ശേഷം ഭാര്യ നാട്ടിലേക്ക് മടങ്ങിയിരുന്നു
Update: 2024-08-07 16:24 GMT


മക്ക: ഹജ്ജിനിടെ മിനയിൽ നിന്ന് കാണാതായ ശേഷം മരണപ്പെട്ടതായി കണ്ടെത്തിയ മലയാളി തീർഥാടകന്റെ ഖബറടക്കം മക്കയിൽ പൂർത്തിയായി. മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽ കടവത്ത് മുഹമ്മദ് മാസ്റ്ററുടെ ഖബറടക്കമാണ് മക്കയിലെ ജന്നത്തുൽ മുഅല്ലയിൽ പൂർത്തിയായത്. ഹജ്ജിനിടെ കാണാതായ ഇദ്ദേഹം മരണപ്പെട്ടതായി മക്ക പൊലീസാണ് അറിയിച്ചിരുന്നത്.
ഹജ്ജ് കഴിഞ്ഞ് ഏറെ കാത്തിരുന്ന ശേഷം ഇദ്ദേഹത്തിന്റെ ഭാര്യ നാട്ടിലേക്ക് മടങ്ങിയിരുന്നു. മക്കൾ കുവൈത്തിൽ നിന്ന് മക്കയിലെത്തിയാണ് പിതാവിനെ തിരിച്ചറിഞ്ഞത്. ഇന്ത്യൻ കോൺസുലേറ്റിന് കീഴിലാണ് വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. കോഴിക്കോട് കായലം സ്‌കൂൾ റിട്ടയേഡ് അധ്യാപകനായിരുന്നു മുഹമ്മദ്.