ഹാഇൽ നവോദയ കലാസാംസ്‌കാരിക വേദിയുടെ കലണ്ടർ പ്രകാശനം ചെയ്തു
Update: 2023-12-21 21:12 GMT
ഹാഇൽ നവോദയ കലാസാംസ്‌കാരിക വേദിയുടെ 2024 വർഷത്തെ കലണ്ടർ പ്രകാശനം അൽനൂർ ഓഡിറ്റോറിയത്തിൽ നടന്നു.
നവോദയ മുഖ്യ രക്ഷാധികാരി സുനിൽ മാട്ടൂൽ, അൽ അബീർ ഹൈൽ ജനറൽ മാനേജർ അജ്മലിന് കലണ്ടർ കൈമാറിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്.
നവോദയ കേന്ദ്രകമ്മറ്റി അംഗങ്ങളും ഏരിയ കമ്മറ്റി അംഗങ്ങളും അൽ അബീർ മാർക്കറ്റിങ് മാനേജർ മൊഹിയുദ്ധീനും ഹാഇൽ നവോദയെ സ്നേഹിക്കുന്ന പ്രവർത്തകരും സന്നിഹിതരായ ചടങ്ങിൽ വെച്ചായിരുന്നു കലണ്ടർ പ്രകാശനം.