കോഴിക്കോട് ജില്ലാ ക്രിക്കറ്റ് കൂട്ടായ്മ പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്നു

Update: 2023-03-26 02:46 GMT
കോഴിക്കോട് ജില്ലാ ക്രിക്കറ്റ് കൂട്ടായ്മ   പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്നു
AddThis Website Tools
Advertising

കോഴിക്കോട് ജില്ലാ ക്രിക്കറ്റ് കൂട്ടായ്മ, പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിക്കുന്നു. ഐ.പി.എൽ മാതൃകയിൽ ജില്ലയിലെ വിവിധ നഗരങ്ങളുടെ പേരിൽ ടീമുകളെ ഉൾപ്പെടുത്തിയാണ് സീസൺ ഒന്നിന് തുടക്കം കുറിക്കുന്നത്.

ദമ്മാമിലെ ഗൂക്കാ ഫ്‌ലഡ്‌ലൈറ്റ് സ്റ്റേഡിയത്തിൽ മെയ് 25, 26 തിയ്യതികളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുക. അൽ കോബാറിലെ വെൽക്കം റെസ്റ്റാറന്റിൽ ചേർന്ന ജനറൽബോഡി യോഗത്തിൽ കമ്മിറ്റി ഭാരവാഹികളായി അസ്ലം ഫറോഖ് (പ്രസിഡന്റ്), ജോജോ അടിവാരം (ജനറൽ സെക്രട്ടറി), ഫവാസ് (ട്രഷറർ), സുറാബ് (ചെയർമാൻ), കുമാർ (വൈസ് ചെയർമാൻ), സിനജ് (കൺവീനർ), വൈസ് പ്രസിഡന്റുമാരായി ഷാനവാസ്, ഷൈജൽ ബാലുശ്ശേരി എന്നിവരെയും, സെക്രട്ടറിമാരായി റൂസ്തം, റഹ്മാൻ എന്നിവരെയും സോഷ്യൽ മീഡിയ കൺവീനറായി ഉനൈസിനെയും യോഗം തെരെഞ്ഞെടുത്തു.

നിധീഷ്, ഷമീർ, ശ്യാം, രഗീഷ്, ഷനിൽ, ഹംദാൻ, റിയാസ്, ഷബീബ്, ഫഹദ്, ജവാദ്, പ്രസൂൺ, ആഷിഫ്, താഹിർ, അബി, രഞ്ജിത്ത് എന്നിവരാണ് എക്‌സിക്യൂട്ടീവ് അംഗങ്ങൾ. എട്ട് ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുക. വ്യത്യസ്തമായ സംഘാടനം ടൂർണമെന്റിൽ ക്രിക്കറ്റ് പ്രേമികൾക്ക് പ്രതീക്ഷിക്കാമെന്നും ഭാരവാഹികൾ വാർത്താകുറിപ്പിലൂടെ അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

Web Desk

By - Web Desk

contributor

Similar News