ഹൃദയാഘാതം: പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ മരിച്ചു
മണ്ണാർമല പള്ളി പടിക ബഷീർ ആണ് മരിച്ചത്
Update: 2025-03-27 10:27 GMT


ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന് പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ മരിച്ചു. മണ്ണാർമല പള്ളി പടികയിൽ താമസിക്കുന്ന കൊടക്കാട്ടു തൊടി ആലിയുടെ മകൻ ബഷീർ (50) ആണ് മരിച്ചത്. 30 വർഷമായി പ്രവാസിയായിരുന്ന ഇദ്ദേഹം ജിദ്ദയിലെ ബവാദിയിൽ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു. ബവാദി ബദറുദ്ദീൻ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
ഭാര്യ: സമീറ പുത്തൻ പീടിയേക്കൽ. മക്കൾ: ഫസൽ, ബാസിൽ, നദ ഫാത്തിമ. മാതാവ്: ആക്കാട്ട് പാത്തുമ്മ ഇമ്മു. മരുമകൻ: ഹർഷൽ പാത്താരി. സഹോദരങ്ങൾ: പരേതനായ ഹംസ, അബ്ദുന്നാസർ. മയ്യിത്ത് ഖബറടക്കത്തിനും മറ്റു സഹായങ്ങൾക്കും ജിദ്ദ കെഎംസിസി വെൽഫയർ വിങ് കൂടെയുണ്ട്.