ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന 150 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തലാക്കി സൗദി അറേബ്യ.
നിയമം ലംഘിച്ച് പ്രവർത്തിച്ചതിനെതിരെയാണ് നടപടി


റിയാദ്: ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന 150 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തലാക്കി സൗദി അറേബ്യ. നിയമങ്ങൾ ലംഘിച്ച് പ്രവർത്തിച്ചവർക്കെതിരെയാണ് നടപടി. ഇത്തരം 150 സ്ഥാപങ്ങൾക്കാണ് ഇപ്പോൾ പ്രവർത്തന വിലക്ക്. സൗദി ടൂറിസം മന്ത്രാലയത്തിന്റെ പരിശോധന സംഗമാണ് നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. റിയാദ്, മദീന, അൽബാഹ, ജീസാൻ, അൽഅഹ്സ തുടങ്ങിയ നഗരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഇത്തരം 300 പരിശോധനകളാണ് നടന്നത്. പരിശോധനയിൽ പ്രധാനമായും കണ്ടെത്തിയ നിയമലംഘനങ്ങൾ ഇവയായിരുന്നു. നിയമാനുസൃതമായി അടച്ചു തീർക്കേണ്ട പിഴ അടക്കാതിരിക്കുക. ടൂറിസം മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ടൂറിസം സേവനങ്ങൾ നൽകൽ, ടൂറിസം മേഖലയിലെ ചട്ടങ്ങളുടെ ലംഘനം എന്നിവയാണവ. ഇതോടൊപ്പം മനുഷ്യസുരക്ഷാ വകുപ്പ് , റോഡ് ഗതാഗത മന്ത്രാലയം , ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി തുടങ്ങിയ വിഭാഗങ്ങളും നിലവിൽ പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ്. ഉപഭോക്താക്കൾക്ക് സുരക്ഷിതമായ സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടികൾ