ബസിനും പെർമിറ്റ് എടുക്കാം: വിദേശത്തു നിന്നും ഉംറക്കെത്തുന്നവർക്ക് പുതിയ സകൗര്യം
ഉപഭോക്താവിന്റെ പേരു നൽകുകയും ചെയ്യണം. മക്കയിലേക്കെത്താൻ ബസ്സുകൾക്ക് വിവിധ സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ട്. ആപിൽ നിന്നും സൗകര്യ പ്രദമായ സ്റ്റേഷൻ തെരഞ്ഞെടുക്കാം
വിദേശത്തു നിന്നും നേരിട്ട് ഉംറ തീർഥാടനത്തിന് അനുമതിപത്രം സ്വന്തമാക്കുന്നവർക്ക് ബസ് സർവീസും ബുക്ക് ചെയ്യാം. ഇതിനുള്ള സൗകര്യം തവക്കൽനാ ആപിൽ ഒരുക്കിയതായി സൗദിയിലെ ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
വിദേശത്തു നിന്ന് മക്കയും മദീനയും ലക്ഷ്യമാക്കി വരുന്ന വിശ്വാസികൾക്കാണ് പുതിയ സേവനങ്ങൾ. തവക്കൽനാ ആപ് വഴിയാണ് ഉംറക്കും ബസിനുമുള്ള അനുമതി പത്രം ലഭിക്കുക. ഈ സേവനം ലഭിക്കാൻ ആപിലെ ഹജ്ജ് ഉംറ സർവീസിലെ പെർമിറ്റ് ഇഷ്യു ചെയ്യുന്നതിനുള്ള ഐകൺ ക്ളിക്ക് ചെയ്താൽ മതി. ഇതിൽ നിന്നും ഏത് പെർമിറ്റാണെടുക്കേണ്ടതെന്ന് സെലക്റ്റ് ചെയ്യാം.
ഉപഭോക്താവിന്റെ പേരു നൽകുകയും ചെയ്യണം. മക്കയിലേക്കെത്താൻ ബസ്സുകൾക്ക് വിവിധ സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ട്. ആപിൽ നിന്നും സൗകര്യ പ്രദമായ സ്റ്റേഷൻ തെരഞ്ഞെടുക്കാം. ഇഷ്യൂഡ് പെർമിറ്റ് എന്ന ലിങ്കിലാണ് ലഭ്യമായ അനുമതി പത്രം കാണാൻ സാധിക്കുക. ഇതു കാണിച്ചാണ് ബസ്സിൽ കയറേണ്ടത്.