സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ; അലിഫ് ഇന്റർനാഷണൽ സ്‌കൂളിന് നൂറുമേനി

വിജയിച്ച കുട്ടികളിൽ 67 ശതമാനം ഡിസ്റ്റിങ്ഷനും 33 ശതമാനം കുട്ടികൾ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി

Update: 2024-05-14 16:37 GMT
CBSE Class 10 Exam; 100 for Alif International School
AddThis Website Tools
Advertising

റിയാദ്: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ റിയാദ് അലിഫ് ഇന്റർനാഷണൽ സ്‌കൂളിന് നൂറുമേനി വിജയം. വിജയികളിൽ ഫാത്തിമ ഷനീഹാ, ഫാത്തിമത്തുൽ ഹർഷ, ഷഹദീൻ റഹ്‌മാൻ എന്നിവർ ഉയർന്ന മാർക്കോടു കൂടി സ്‌കൂൾ ടോപ്പേഴ്‌സ് ആയി. വിജയിച്ച കുട്ടികളിൽ 67 ശതമാനം ഡിസ്റ്റിങ്ഷനും 33 ശതമാനം കുട്ടികൾ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി.

തിളക്കമാർന്ന വിജയം നേടിയ വിദ്യാർത്ഥികളെയും അവരുടെ വിജയത്തിന് വേണ്ടി പരിശ്രമിച്ച അധ്യാപകരെയും എക്‌സിക്യൂട്ടീവ് ഡയറക്ടർ ലുക്ക്മാൻ പാഴൂർ, സീനിയർ പ്രിൻസിപ്പൽ മുസ്തഫ, പ്രിൻസിപ്പൾ അബ്ദുൽ മജീദ്, മേലദ്ധ്യാപകരായ നൗഷാദ്, ഹമീദ ബാനു എന്നിവർ അഭിനന്ദിച്ചു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

Web Desk

By - Web Desk

contributor

Similar News