കസ്റ്റഡി കൊലപാതകം; സുജിത് ദാസിനെ സസ്പെൻഡ് ചെയ്യണമെന്ന് പ്രവാസി വെൽഫെയർ

Update: 2023-08-28 02:00 GMT
Advertising

മലപ്പുറം എസ്പി സുജിത് ദാസ് നേതൃത്വം കൊടുത്ത ഡാൻസാഫ് സംഘത്തിന്റെ മർദ്ദനമേറ്റാണ് താമിർ ജിഫ്രി എന്ന ചെറുപ്പക്കാരൻ കൊലചെയ്യപ്പെട്ടതെന്നും അതിനാൽ ആ കുറ്റത്തിന്റെ പേരിൽ അദ്ദേഹത്തിനെ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്യുകയും കർശനമായ നിയമനടപടിക്ക് വിധേയനാക്കുകയും വേണമെന്നും പ്രവാസി വെൽഫെയർ അഭിപ്രായപ്പെട്ടു.

സുജിത് ദാസ് ആ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയ കേരള സർക്കാർ നടപടി സ്വാഗതാർഹമാണ്. ആ കൊലപാതകത്തിൽ പ്രതിയാണ് എസ്.പി സുജിത് ദാസ്. അതല്ലാതെ അദ്ദേഹത്തെ രക്ഷപ്പെടുത്തി തൽക്കാലത്തേക്ക് ജനശ്രദ്ധ വഴിതിരിച്ച് വിടാനാകരുത്ഈ നടപടി. കേരള മുഖ്യമന്ത്രി കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് എന്നും പ്രവാസി വെൽഫയർ ദമ്മാം റീജിയണൽ കമ്മിറ്റി ആഭിപ്രായപ്പെട്ടു. 

മലപ്പുറം ജില്ലയെ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി ചിത്രീകരിക്കുന്നതിന് ശ്രമങ്ങൾ നടന്നുവരുന്നതായു സംശയിക്കുന്നു. ജനാധിപത്യ- മനുഷ്യാവകാശ മൂല്യങ്ങൾക്ക് വലിയ വില കൽപിക്കുന്ന ആധുനിക സമൂഹത്തിനിണങ്ങാത്ത പ്രാകൃത പെരുമാറ്റം അലങ്കാരമായി കൊണ്ടു നടക്കുന്ന പോലീസ് കേരളത്തിന് അപമാനമാണെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.

പ്രസിഡൻ്റ് ശ്രീ അബ്ദുൾ റഹിം, ഭാരവാഹികളായ സമീഉല്ല, മുഹ്സിൻ ആറ്റാശ്ശേരി, ബിജു പൂതക്കുളം അയ്മൻ, തൻസീം കണ്ണൂർ, സാദത്ത് തുടങ്ങിയവർ സംസാരിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News