ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി തനിമ സംഘടിപ്പിച്ച പരിപാടികള്‍ സമാപിച്ചു
സ്വാതന്ത്ര്യ വിചാരങ്ങള്‍ എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച സമാപന സമ്മേളനത്തില്‍ നിരവധി പേര്‍ പങ്കെടുത്തു.
ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ദമ്മാം തനിമ സംഘടിപ്പിച്ച വിവിധ പരിപാടികള്‍ സമാപിച്ചു. സ്വാതന്ത്ര്യ വിചാരങ്ങള്‍ എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച സമാപന സമ്മേളനത്തില്‍ നിരവധി പേര്‍ പങ്കെടുത്തു.
ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ഇന്ത്യ @ 75 എന്ന തലക്കെട്ടില്‍ ദമാം തനിമ സംഘടിപ്പിച്ച വിവിധ പരിപാടികള്‍ക്ക് സമാപനമായി. സമാപനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ വിചാരങ്ങള്‍ എന്ന വിഷയത്തില്‍ സാംസ്‌കാരിക സംഗമം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി യൂസുഫ് ഉമരി സംഗമം ഉല്‍ഘാടനം ചെയ്തു. ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ഒരുപോലെ സ്വാതന്ത്ര്യം ഇല്ലാതാകുന്ന ഭീതിജനകമായ സ്ഥിതിവിശേഷമാണ് ഇന്ത്യയില്‍ നടമാടുന്നത്. കോര്‍പ്പറേറ്റുകള്‍ വഴി മാധ്യമങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളെയും വരുതിയിലാക്കികഴിഞ്ഞു.
അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാറിന്റെ ദല്ലാളുകള്‍ മാത്രമായി ചുരങ്ങിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രശ്‌നോത്തരി വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ജംഷിദ നുജും, ഉപാസന കെ, വാഹി ഇർഷാദ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മുഹമ്മദലി പീറ്റയില്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ കെ.എം ബഷീര്‍, അന്‍വര്‍ ശാഫി, മുഹമ്മദ് കോയ എന്നിവര്‍ സംബന്ധിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. അംജദ്, മുഹമ്മദ് സിനാന്‍, ഷമീര്‍ ബാബു, ലിയാഖത്ത്, കബീര്‍ മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.