ദമ്മാം നവോദയ കുടുംബവേദി കേന്ദ്രസമ്മേളനം സമാപിച്ചു.
ദമ്മാം: ഇന്ത്യൻ ജനാധിപത്യം ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഇന്ത്യൻ ഭരണഘടന പൗരൻമാർക്ക് നൽകുന്ന ജനാധിപത്യ അവകാശങ്ങളും മതനിരപേക്ഷ മൂല്യങ്ങളും സംരക്ഷിക്കാൻ മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും ദമ്മാം നവോദയ കുടുംബവേദി മൂന്നാം കേന്ദ്ര സമ്മേളനം ആഹ്വാനം ചെയ്തു.
ദമ്മാം ഫൈസലിയയിൽ സാഹിത്യകാരി പി വത്സല നഗറിൽ നടന്ന സമ്മേളനം നവോദയ കേന്ദ്രരക്ഷാധികാരി പ്രദീപ് കൊട്ടിയം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം കൺവീനർ ഷാനവാസ് സ്വാഗതംവും കുടുംബവേദി കേന്ദ്ര പ്രസിഡന്റ് നന്ദിനി മോഹൻ ആധ്യക്ഷതയും വഹിച്ചു. കുടുംബവേദി കേന്ദ്ര എക്സിക്യൂട്ടീവ് അംഗം നിഹാസ് കിളിമാനൂർ രക്തസാക്ഷി പ്രമേയവും കേന്ദ്രകമ്മിറ്റി അംഗം സൗമ്യ ബാബു അനുശോചന പ്രമേയവും അവതരിപ്പിച്ചു.
നന്ദിനി മോഹൻ, ശ്രീകുമാർ, രശ്മി രാമചന്ദ്രൻ, ഷാരോൺ വിൻസന്റ് എന്നിവരടങ്ങിയ പ്രസീഡിയം കമ്മിറ്റിയും, ബഷീർ വരോട്, പവനൻ മൂലക്കീൽ, മോഹനൻ വെള്ളിനേഴി എന്നിവരടങ്ങിയ സ്റ്റിയറിംങ്ങ് കമ്മിറ്റിയും സമ്മേളന നടപടികൾ നിയന്ത്രിച്ചു. ഷാഹിദ ഷാനവാസ്, അനുരാജേഷ്, നിരഞ്ജിനി,ടോണി.എം.ആന്റണി, സുരയ്യ ഹമീദ്,സഫീന താജ്, സുജാത് സുധീർ, കൃഷ്ണദാസ്, എന്നിവർ വിവിധ കമ്മിറ്റികളുടെ ഭാഗമായി.
കുടുംബ വേദി കേന്ദ്ര സെക്രട്ടറി ഉമേഷ് കളരിക്കൽ പ്രവർത്തന റിപ്പോർട്ടും നവോദയ കേന്ദ്ര രക്ഷാധികാരി രഞ്ജിത് വടകര സംഘടനാ റിപ്പോർട്ടും അവരിപ്പിച്ചു. സമ്മേളന ക്രഡൻഷ്യൽ റിപ്പോർട്ട് സുധീഷ്‌കുമാർ അവതരിപ്പിച്ചു.
സമ്മേളനത്തിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയ പ്രമേയങ്ങൾ ടോണി എം ആന്റണി, ഷാഹിദ ഷാനവാസ്, അനുരാജേഷ് നിരഞ്ജിനി എന്നിവർ അവതരിപ്പിച്ചു. നവോദയ മുഖ്യ രക്ഷാധികാരി ബഷീർ വാരോട്, രക്ഷാധികാരികളായ സൈനുദീൻ കൊടുങ്ങല്ലൂർ, രവി പാട്യം, നവോദയ ജനറൽ സെക്രട്ടറി റഹീം മടത്തറ,സ്വാഗത സംഘം ചെയർമാൻ മോഹനൻ വെള്ളിനേഴി, കേന്ദ്ര കുടുംബവേദി ട്രഷറർ രാജേഷ് ആനമങ്ങാട് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
നവോദയ കേന്ദ്ര രക്ഷാധികാരി ഹനീഫ മൂവാറ്റ്പുഴ, പ്രസിഡന്റ് ലക്ഷമണൻ കണ്ടബേത്ത്, ട്രഷറർ കൃഷ്ണകുമാർ ചവറ, ബാലവേദി കേന്ദ്ര പ്രസിഡന്റ് ദിയ മോഹൻദാസ് എന്നിവർ സന്നിഹിതരായിരുന്നു. നവോദയ കേന്ദ്ര രക്ഷാധികാരി പവനൻ മൂലക്കീൽ പുതുതായി തെരഞ്ഞെടുത്ത ഭാരവാഹികളെ പ്രഖ്യാപിച്ചു. ഷാനവാസ് പ്രസിഡന്റായും, ഷമീം നാണത്ത് സെക്രട്ടറിയായും, അനു രാജേഷ് ട്രഷറായും തെരഞ്ഞെടുത്തു. രശ്മി രാമചന്ദ്രൻ വനിതവേദി കൺവീനർ, ബിന്ദു ശ്രീകുമാർ ബാലവേദി രക്ഷധികാരി, സുരയ്യ ഹമീദ്, ബാബു കെപി, നരസിംഹൻ വൈ. പ്രസിഡന്റുമാർ, ഷാഹിദ ഷാനവാസ്, ശ്രീകുമാർ, ഹമീദ് നൈന ജോ. സെക്രട്ടറിമാർ, സുരേഷ് കൊല്ലം ജോ. ട്രഷറർ എന്നിവരടങ്ങിയ 27 അംഗ കേന്ദ്ര എക്സിക്യൂട്ടീവിനെയും 55 അംഗ കേന്ദ്ര കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.
കരിവള്ളൂർ മുരളി രചിച്ചു കോട്ടക്കൽ മുരളി സംഗീതം നൽകിയ 'വരിക വീണ്ടും സ്വതന്ത്ര പ്രഭാതമേ' എന്ന സംഗീത നൃത്താവിഷ്‌കാരം, വിവിധ ഏരിയ കമ്മിറ്റികളും, വനിത വേദിയും ബാലവേദിയും സമ്മേളന ഹാളിൽ ഒരുക്കിയ പ്ലോട്ടുകൾ എന്നിവ സമ്മേളനത്തിന്റെ ഭാഗമായി.